Gulf

ദുബായിലെ നഗര റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം; ആർടിഎ അനുമതി

Published

on

ദുബായ് ∙ ദുബായിലെ നഗര റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്താൻ അപ്പോളോ ഗോ, വീറൈഡ്, പോണി എഐ എന്നീ കമ്പനികൾക്ക് ആർടിഎയുടെ അനുമതി. വ്യാഴാഴ്ച ജുമൈറയിൽ വാഹനങ്ങളുടെ റോഡ് ടെസ്റ്റ് നടന്നു. നഗരത്തിലെ ഗതാഗതവുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ പരീക്ഷണങ്ങളാണ് കമ്പനികൾ നടത്തുന്നത്.

ഡ്രൈവർമാർ ഓടിക്കുന്ന കാറുകൾക്ക് ഇടയിലേക്ക് എത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ, പാലിക്കേണ്ട സുരക്ഷിത അകലം, സുരക്ഷാ മുൻകരുതലുകൾ, യാത്രക്കാരുടെ നിർദേശങ്ങൾ അനുസരിച്ചു കൃത്യമായി ലക്ഷ്യത്തിലെത്തിക്കൽ ഉൾപ്പെടെ സങ്കീർണമായ പരീക്ഷണങ്ങളാണ് നടത്തുന്നത്. മുൻപ് ഡ്രൈവിങ് സീറ്റിൽ ആളെ ഇരുത്തിയാണ് പരീക്ഷണമെങ്കിൽ, ഇപ്പോൾ പൂർണമായും വാഹനം തനിച്ചാണ് റൂട്ടുകളിൽ സഞ്ചരിക്കുന്നത്.

നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ മനുഷ്യനില്ല. റോഡിലേക്ക് തുറന്നു വച്ച ക്യാമറ കണ്ണുകളും സെൻസറുകളും നൽകുന്ന ഉൾക്കാഴ്ചയുമായി വാഹനം തടസ്സമില്ലാതെ അപകടമില്ലാതെ മുന്നോട്ടു നീങ്ങി. ലോകമെമ്പാടും ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിക്കുന്നതിനു പൊതുവായ മാനദണ്ഡം രൂപപ്പെടുത്താനും ഇവിടത്തെ പരീക്ഷണ ഓട്ടത്തിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നു. ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതോടെ ഈ മേഖലയിൽ ദുബായിക്കു മേൽക്കൈയും നേടാം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version