Gulf

തിരക്ക് കുറയ്ക്കാൻ മൂന്ന് സ്‌റ്റേഷനുകളിലേക്ക് ദുബായ് മെട്രോയുടെ നേരിട്ടുള്ള സർവീസ്

Published

on

ദുബായ് : ദുബായ് മെട്രോയുടെ റെഡ് ലൈനിലെ തിരക്ക് കുറയ്ക്കാൻ മൂന്നുസ്റ്റേഷനുകളിലേക്കും നേരിട്ട് സർവീസ്. സെന്റർപോയിന്റ്, അൽ ഫർദാൻ എക്സ്‌ചേഞ്ച് സ്റ്റേഷനുകൾക്കിടയിലാണ് പുതുതായി നേരിട്ടുള്ള സർവീസ് ആരംഭിച്ചത്.

യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് റെഡ് ലൈനിൽ നേരിട്ടുള്ള ഒരു സർവീസ് കൂടി ചേർത്തത്.

മെട്രോ ശൃംഖലയെ കൂടുതൽ ശക്തമാക്കാനും യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനുമുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) സുപ്രധാനനീക്കമാണിത്. രാവിലെ ഏഴു മുതൽ ഒൻപതുമണിവരെയും വൈകീട്ട് നാലുമണിമുതൽ രാത്രി എട്ടുവരെയും പുതിയറൂട്ടിൽ സർവീസ് ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version