Gulf

ടോളറൻസ് അവാർഡ് മതപണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർക്ക്

Published

on

ദുബായ്∙ ദുബായ് ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് മതപണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ മാസം നാലിന് ഹൂർ അൽ അൻസിൽ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫറൻസിലാണ് അവാർഡ് ദാനം.

മത, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിലെ ഏഴ് പതിറ്റാണ്ടിലേറെയായുള്ള നിസ്തുല സേവനത്തെ മുൻനിർത്തിയാണ് കാന്തപുരത്തെ അവാർഡിന് തിരഞ്ഞെടുത്തത്. സഹിഷ്ണുത, മതസൗഹാർദ്ദം തുടങ്ങിയവയെ ജീവവ്രതമാക്കിയ മാനവികതയുടെ, ഇന്ത്യയുടെ, ആഗോള മുഖമായി മാറിയ കാന്തപുരത്തിനുള്ള പ്രവാസലോകത്തിന്റെ ആദരവായാണ് അവാർഡ് സമ്മാനിക്കുക.

ചടങ്ങിൽ അറബ് ലോകത്തിലെ പ്രമുഖരുൾപ്പെടെ മത, രാഷ്ട്രീയ, വാണിജ്യ മേഖലയിലെ ഉന്നത വ്യക്തിത്വങ്ങൾ സംബന്ധിക്കും. പതിനായിരത്തിലേറെ പേർ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ നടന്നുവരുന്നു. സ്വാഗതസംഘം അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും പ്രവാസി വ്യവസായിയുമായ ഹസ്സൻ ഹാജി അവാർഡ് പ്രഖ്യാപനം നടത്തി. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം അഡ്വൈസർ ബോർഡ് ഡയറക്ടർമാരായ ഡോ. മുഹമ്മദ് കാസിം, കരീം വെങ്കിടങ്ങ്, സ്വാഗതസംഘം ചെയർമാൻ സലാം സഖാഫി, ജനറൽ കൺവീനർ സലാം കോളിക്കൽ, അഡ്വൈസർ ബോർഡ് അംഗങ്ങളായ പി. ടി. എ. മുനീർ, നിയാസ്, സമീർ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ നസീർ ചൊക്ലി, പ്രോഗ്രാം കോ-ഓർഡിനേറ്റർ മുനീർ പാണ്ടിയാല, സഹൽ പുറക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version