യുഎസ് സംസ്ഥാനമായ ടെക്‌സസിന്റെ മധ്യ-തെക്കന്‍ ഭാഗങ്ങളില്‍ അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. മരിച്ചവരില്‍ പതിനഞ്ച് പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
എല്ലാവരേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരും’ കെര്‍ കൗണ്ടിയുടെ ഷെരീഫ് ലാരി ലെയ്ത് ഉറപ്പ് നല്‍കി. രണ്ടാമത്തെ ദിവസവും തിരച്ചില്‍ തുടരുമ്പോള്‍ മിസ്റ്റിക് സമ്മര്‍ ഹോളിഡേ ക്യാമ്പിനെത്തിയ 20 ഓളെ പെൺകുട്ടികളെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് ഇതുവരെ 850 പേരെ രക്ഷപ്പടുത്തി.