Gulf

ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി

Published

on

ഷാർജ: ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. ഫോൺ ലഭിച്ച ജോസഫ്, കോൺഫറൻസ് നടക്കുന്ന സ്ഥലത്തെ പോലീസിനെ ഉടൻ തന്നെ വിവരമറിയിക്കുകയും ഫോൺ ഏൽപ്പിക്കുകയുമായിരുന്നു.

സത്യസന്ധതയെ ഷാർജ പോലീസ് അധികൃതർ അഭിനന്ദിച്ചു. “വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം അടയാളപ്പെടുത്തുന്ന പ്രവർത്തനമാണിത്,” അധികൃതർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ്, രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) മൂല്യമുള്ള പണവും ചെക്കും ടാക്സിയിൽ മറന്നുവെച്ച യാത്രക്കാരന് തിരികെ നൽകിയ ഡ്രൈവറെ ദുബായ് പോലീസും ആദരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version