ദുബായ്:രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സർവകലാശാലകളെ പങ്കെടുപ്പിച്ചുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‍സ് ദുബായ് (GDRFA ദുബായ്) സംഘടിപ്പിച്ച എലൈറ്റ് എജ്യുക്കേഷൻ ഗേറ്റ്‌വേ 2025 വിദ്യഭ്യാസ പ്രദർശനം ദുബായ് നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി,ഡയറക്ടർ ജനറൽ ആയിഷ മിറാൻ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ ജി ഡി ആർ എഫ് എ മേധാവി ലഫ്:ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ദുബായ് പോലീസ് അക്കാദമി ഡയറക്ടർ ബ്രിഗേഡിയർ ഡോ. സുൽത്താൻ അബ്ദുൾഹമീദ് അൽ ജമാൽ, ഷാർജ പോലീസ് സയൻസ് അക്കാദമി ഡെപ്പ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഡോ. ബാസിം ഹസൻ അൽ നഖ്ബി, കനേഡിയൻ യൂണിവേഴ്സിറ്റീ ഇൻ ദുബായ് പ്രസിഡന്റ് ബട്ടി അൽ കിൻഡി, ജി ഡി ആർ എഫ് എ ദുബായിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽമാർ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ, അക്കാദമിക് പണ്ഡിതർ എന്നിവർ പങ്കെടുത്തു.
പ്രദർശനത്തിന്റെ മുഖ്യ ലക്ഷ്യം വിദ്യാർത്ഥികളെ യു.എ.ഇയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകളുമായി പരിചയപ്പെടുത്തി അവരുടെ അക്കാദമിക്-കൌൺസൽ, കരിയർ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് വഴി തെളിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇത്തവണത്തെ പ്രദർശനത്തിൽ 20 പ്രാദേശിക സർവകലാശാലകളും ലോകത്തിലെ മികച്ച 200 റാങ്കിങ്ങിലുള്ള 8 അന്താരാഷ്ട്ര സർവകലാശാലകളും പങ്കെടുക്കുന്നുണ്ട്. 200-ലധികം ആഗോള അക്കാദമിക് പ്രോഗ്രാമുകൾ വിദ്യാഭ്യാസ മേളയിൽ പരിചയപ്പെടുത്തുന്നു
പ്രദർശനത്തിൽ പ്രത്യേക അന്താരാഷ്ട്ര അഡ്മിഷൻസ് കോർണർ ഒരുക്കിയിരിക്കുന്നു — വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പ്രക്രിയ എളുപ്പമാക്കുന്നതിനും യോഗ്യമായ ഉപദേശങ്ങൾ നൽകുന്നതിനുമായി അവസരം പ്രദർശനത്തിനുണ്ട്. കൂടാതെ ഭാഷാപരവും അക്കാദമികവുമായ വിലയിരുത്തൽ സെഷനുകളും വ്യക്തിഗത കൗൺസിലിംഗും, പങ്കെടുത്ത സർവകലാശാലകളിൽ നിന്നുള്ള ട്യൂഷൻ ഫീസ് ഇളവുകൾ, IELTS-നുള്ള സ്പോട്ട് രജിസ്ട്രേഷൻ, പരീക്ഷാ ഒരുക്ക പരിശീലന കോഴ്‌സുകൾ എന്നിവയും ഇതിനോടൊപ്പമുണ്ട്. ശാസ്ത്രീയ ഗവേഷണ അവാർഡിന്റെ രണ്ടാം പതിപ്പും, മികച്ച അധ്യാപകരെ ആദരിക്കുന്ന “ഇൻസ്പിറിങ് ടീച്ചർ ” സംരംഭവും പരിപാടിയുടെ ഭാഗമായി നടക്കും.
എമിറാത്തി യുവാക്കളെ അവരുടെ അക്കാദമിക്, പ്രൊഫഷണൽ വഴികൾ അവബോധത്തോടെയും ലക്ഷ്യബോധത്തോടെയും രൂപപ്പെടുത്താൻ പ്രാപ്തരാക്കുന്ന സംരംഭങ്ങളുടെ ഭാഗമാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപിക്കുന്നത് ദുബായിയുടെയും യു.എ.ഇയുടെയും ഭാവിക്കുള്ള ഏറ്റവും വിലയേറിയ നിക്ഷേപമാണെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു.
ദുബായ് 2033 പദ്ധതിയുടെയും ദുബായ് വിദ്യാഭ്യാസ തന്ത്രം 2033-ന്റെ പശ്ചാത്തലത്തിൽ ഈ സംരംഭങ്ങൾ വിദ്യാർത്ഥികളുടെ അവബോധം വർദ്ധിപ്പിക്കുകയും ആഗോള പഠന അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നു. അറിവിലൂടെയുള്ള ശാക്തീകരണമാണ് സൃഷ്ടിപരമായ മനുഷ്യനെ വളർത്താനുള്ള അടിസ്ഥാനമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ആയിഷ മിറാൻ പറഞ്ഞു.
പ്രദർശനം ജി ഡി ആർ എഫ് എ ദുബായുടെ ആസ്ഥാനത്ത് രാവിലെ 9:00 മുതൽ വൈകുന്നേരം 3:00 വരെ നടക്കുന്നത്. വിദ്യാർത്ഥികൾക്ക് പല അക്കാദമിക് അവസരങ്ങളും നേരിട്ട് കണ്ടറിയാനും അന്താരാഷ്ട്ര കോളേജ്-സേവനങ്ങൾ ഉപയോഗപ്പെടുത്താനും ഇത് അവസരം നല്കുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി”