ദുബൈ ∙ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്‌സ് അഫയേഴ്സ് (GDRFA Dubai) ദുബായ് എയർപോർട്ടിലെ “സീംലെസ് ട്രാവൽ” പദ്ധതി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പബ്ലിക്-പ്രൈവറ്റ് പാർട്ട്ണർഷിപ്പ് ഫോറം 2025-ൽ (PPP MENA Forum 2025) അവതരിപ്പിച്ചു. ജുമൈറ എമിറേറ്റ്സ് ടവേഴ്സിൽ നടന്ന ഫോറത്തിൽ 40-ലധികം സർക്കാർ-സ്വകാര്യ മേഖലാ പ്രതിനിധികളും 80-ൽപ്പരം അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്തു. ദുബായ് എയർപോർട്ട് സെക്ടറിലെ ഫ്യൂച്ചർ ബോർഡേഴ്‌സ് ഡയറക്ടർ നൂറ സാലിം അൽ മസ്രൂയിയാണ് ഫോറത്തിൽ “സീംലെസ് ട്രാവൽ” പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.
സീംലെസ് ട്രാവൽ” പദ്ധതി ദുബായിലെ യാത്രാനുഭവത്തിൽ ഗുണാത്മകമായ മാറ്റം കൊണ്ടുവരുന്ന നവീകരണ മാതൃകയാണെന്ന് നൂറ സാലിം അൽ മസ്രൂയി പറഞ്ഞു. ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതികവിദ്യയും സ്മാർട്ട് സംവിധാനങ്ങളും അടിസ്ഥാനമാക്കി യാത്രക്കാർക്ക് സൗകര്യവും വേഗതയും വിശ്വാസവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദുബായ് സർക്കാരിന്റെ നേതൃത്വ ദർശനത്തോടും, ലോകത്തിലെ മികച്ച സ്ഥിരതയുള്ള ജീവിതവും സാമ്പത്തിക വളർച്ചയും നൽകുന്ന രാജ്യമായി യുഎഇ മാറുമെന്ന ആഗ്രഹത്തോടും ഈ പദ്ധതി പൊരുത്തപ്പെടുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
സീംലെസ് ട്രാവൽ” പദ്ധതി ദുബായുടെ ആഗോള യാത്രാനുഭവത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു മുൻനിര ശ്രമമാണെന്ന് എയർപോർട്ട് അഫയേഴ്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ താലാൽ അഹമ്മദ് അൽ ശൻഖീതി ചൂണ്ടിക്കാട്ടി. ഭാവിയിലെ ആവശ്യങ്ങൾക്ക് അനുസൃതമായി, ജനകേന്ദ്രിതവും സൗകര്യപ്രദവുമായ സേവനങ്ങൾ നടപ്പിലാക്കാൻ ജിഡിആർഎഫ്എ ദുബായ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശികവും അന്താരാഷ്ട്രവുമായ സ്ഥാപനങ്ങളുമായി പങ്കാളിത്തം ശക്തിപ്പെടുത്താനും മികച്ച അനുഭവങ്ങൾ കൈമാറാനും അവസരം നൽകുന്നുവെന്ന് ജിഡിആർഎഫ്എ അറിയിച്ചു. “സ്മാർട്ട് ഗവൺമെന്റ് സേവനങ്ങൾ” വികസിപ്പിക്കുന്നതിലും, സ്മാർട്ട് ട്രാവലിന്റെയും നവീകരണത്തിന്റെയും ആഗോള തലസ്ഥാനമായി ദുബായെ ഉറപ്പിക്കുന്നതിലും ഇത്തരം പദ്ധതികൾ നിർണായകമാണെന്നും ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.