Gulf
ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി
ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അതിന്റെ ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി. ദുബായ് കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച ദുബായ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ മാനുവലിന്റെ രണ്ടാം സ്തംഭവുമായി യോജിച്ചാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥകളിലും പ്രതിസന്ധികളിലും ദുരന്തങ്ങളിലും കാര്യക്ഷമമായ ആശയവിനിമയ മാനേജ്മെന്റ് വർധിപ്പിക്കുകയും ദുബായുടെ തയ്യാറെടുപ്പും ആഗോള ഗവൺമെന്റ് കമ്മ്യൂണിക്കേഷനിലെ നേതൃത്വവും പ്രതിഫലിപ്പിക്കുന്ന കൃത്യവും സമയോചിതവുമായ മീഡിയ സന്ദേശങ്ങൾ എത്തിക്കുകയുമാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ ക്രൈസിസ് മീഡിയ മാനേജ്മെന്റ് ഗൈഡിനോടും ഈ സംരംഭം യോജിക്കുന്നു.
ഇതിന്റെ ഭാഗമായി, ജിഡിആർഎഫ്എ ദുബായ് അതിന്റെ ആദ്യത്തെ സമഗ്ര മീഡിയ ക്രൈസിസ് മാനേജ്മെന്റ് മാതൃകാവൽക്കരണം നടത്തി. ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, മറ്റു വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്ത ഈ പരിപാടി, യാഥാർഥ്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലന സാഹചര്യത്തിലാണ് നടത്തിയത്. ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിയുടെ പദ്ധതിയുമായി യോജിച്ച്, അടിയന്തര സാഹചര്യങ്ങളെ കാര്യക്ഷമമായും സുതാര്യമായും കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ വർധിപ്പിക്കുന്നതിനുള്ള ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ചട്ടക്കൂടായാണ് ഈ തന്ത്രം വർത്തിക്കുന്നത്.
മോക്ക് ഡിജിറ്റൽ പോസ്റ്റുകൾ, ഡിസൈനുകൾ, യഥാർത്ഥ പ്രതിസന്ധിയെ അനുകരിക്കുന്ന ഒരു ചെറു വീഡിയോ, സിമുലേറ്റഡ് ഇമെയിൽ സന്ദേശങ്ങൾ, തൽക്ഷണ എസ്എംഎസ് അറിയിപ്പുകൾ, മാധ്യമ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും പ്രതിസന്ധി സമയങ്ങളിൽ പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനും പരിശീലനം നൽകുന്ന മോക്ക് പ്രസ് കോൺഫറൻസ് എന്നിവ ഉൾപ്പെടുത്തിയാണ് ഈ സിമുലേഷൻ നടത്തിയത്.
“പ്രതിസന്ധി ഉണ്ടാകുന്ന നിമിഷം കൈകാര്യം ചെയ്യാനുള്ള കഴിവ്, തുടർച്ചയായ പരിശീലനത്തിലൂടെയും പ്രായോഗിക നടപടികളുടെയും മാത്രമേ നേടാനാകൂ. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ, പ്രത്യേകിച്ച് ദുബായുടെ, തിളങ്ങുന്ന പ്രതിച്ഛായ സംരക്ഷിക്കുന്നതും സത്യം പ്രതിഫലിപ്പിക്കുന്നതുമായ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കുന്നുവെന്ന് ” ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ജിഡിആർഎഫ്എ ദുബായിലെ റിസ്ക് ആൻഡ് ക്രൈസിസ് മാനേജ്മെന്റ് വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് യൂസഫ് അൽ മർറി, ഈ പരിശീലനം റിസ്ക് മാനേജ്മെന്റിൽ സജീവമായ ഭരണ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. “ഈ സിമുലേഷൻ ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷണൽ സിസ്റ്റങ്ങളുടെ പ്രതിരോധശേഷി പരിശോധിക്കുന്ന ഒരു പ്രായോഗിക പരീക്ഷണമാണ്. പ്രതികരണ നിലവാരം വിലയിരുത്താനും സാധ്യതയുള്ള അപകടങ്ങൾ കൃത്യതയോടെ അളക്കാനും ഇത് ഞങ്ങളെ സഹായിക്കുന്നു, ഇത് പ്രകടന സുസ്ഥിരതയും പ്രതിരോധ പദ്ധതികളുടെ ഫലപ്രാപ്തിയും ശക്തിപ്പെടുത്തുന്നു,” അദ്ദേഹം വിശദീകരിച്ചു.
ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിയുടെ പ്രകാശനം വെല്ലുവിളികളെ നേരിടാൻ കഴിവുള്ള ഒരു വഴക്കമുള്ള ആശയവിനിമയ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ജിഡിആർഎഫ്എ ദുബായിലെ മാർക്കറ്റിംഗ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ. നജ്ല അൽ ദൂഖി പറഞ്ഞു. “ഈ തന്ത്രം ഒരു നടപടിക്രമ റഫറൻസ് മാത്രമല്ല, സുതാര്യതയും തയ്യാറെടുപ്പും ഞങ്ങളുടെ മീഡിയ ആശയവിനിമയത്തിന്റെ കാതലായി വയ്ക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷണൽ സംസ്കാരമാണ്. ഇത് സമൂഹത്തിന്റെയും ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
പ്രതിസന്ധി വിശകലനം, നൂതന മീഡിയ പ്രതികരണ തന്ത്രങ്ങൾ, പ്രതിസന്ധി ആശയവിനിമയ സന്ദേശങ്ങൾ, പ്രതിസന്ധി സമയത്തെ ആശയവിനിമയ മാർഗങ്ങൾ, പ്രതിസന്ധിക്ക് മുമ്പും ശേഷവും നിരീക്ഷണവും വിലയിരുത്തലും തുടങ്ങിയ പ്രധാന സ്തംഭങ്ങൾ ഈ തന്ത്രത്തിൽ ഉൾപ്പെടുന്നു.
ഈ സിമുലേഷൻ ഇൻസ്റ്റിറ്റ്യൂഷണൽ പ്രശസ്തി സംരക്ഷിക്കുന്നതിൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷന്റെ നിർണായക പങ്ക് എടുത്തുകാട്ടി. ഉപഭോക്തൃ പരിചരണത്തിന്റെ മാനുഷിക വശം, കാര്യക്ഷമമായ ഫീൽഡ് പ്രതികരണങ്ങൾ, കൃത്യവും ഔദ്യോഗികവുമായ വിവരങ്ങളിലൂടെ പൊതുജന വിശ്വാസം കെട്ടിപ്പടുക്കൽ എന്നിവയെ അഭിസംബോധന ചെയ്യുന്ന ഒരു സാങ്കൽപ്പിക സാഹചര്യമാണ് ഈ അനുകരണ പഠനത്തിൽ കൈകാര്യം ചെയ്തത്.ഈ സംരംഭത്തിലൂടെ, തുടർച്ചയായ തയ്യാറെടുപ്പുകൾ വർധിപ്പിക്കുന്നതിനും വെല്ലുവിളികളെ വിജയകഥകളാക്കി മാറ്റാൻ കഴിവുള്ള ഒരു നഗരമായി ദുബായുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ജിഡിആർഎഫ്എ ദുബായ് പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു.
Gulf
യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്മെന്റ്സ് (ജിഐഐ) ഹോട്ട്പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന് 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Gulf
ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം(4.30 ന്) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്ദിര് കല്പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D
Gulf
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
