Gulf

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്

Published

on

കേരളത്തിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്. ഗൾഫ് യാത്രക്കാരെയും ഗൾഫ് വഴി യൂറോപ്പ്, യുഎസ് ഉൾപ്പെടെ വിദേശങ്ങളിലേക്കു യാത്ര ചെയ്യുന്നവരെയും ഇതു ബാധിക്കും. മത്സരം കുറയുന്നതോടെ ടിക്കറ്റ് നിരക്ക് വർധിക്കാനും ഇതു കാരണമാകും. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.

നിർബന്ധിച്ച് മദ്യം നൽകി ബോധരഹിതയാക്കി; 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരത്തുനിന്ന് ദുബായ്, അബുദാബി എന്നിവയുൾപ്പെടെയുള്ള സർവീസുകൾ ഒക്ടോബർ 26 മുതൽ റദ്ദാകും. ബെംഗളൂരു കേന്ദ്രമാക്കി സർവീസുകൾ വർധിപ്പിക്കാനും മറ്റു വിമാനത്താവളങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനുമാണു കേരളത്തിൽ നിന്നുള്ള സർവീസുകൾ ഒഴിവാക്കുന്നതെന്നാണു വിവരം.

പ്രവാസികൾക്ക് തിരിച്ചടി; കണ്ണൂരിൽനിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ എക്സ്പ്രസ്
ഗൾഫിലേക്കുള്ള മലയാളികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്നതു കുറഞ്ഞനിരക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ്. അടുത്തമാസം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കപ്പെടുമെന്നാണു വിവരം.

അതേസമയം, ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്നും ശൈത്യകാല ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ കേരള പ്രതിനിധികൾ ‘മനോരമ’യോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version