തളിപ്പറമ്പ് ഗ്ലോബൽ അക്കാദമിയുടെ കോൺവൊക്കേഷൻ ചടങ്ങ് ഏറെ ശ്രദ്ധേയമായി.
തളിപ്പറമ്പ് പ്രസ് ഫോറം കോൺഫറൻസ് ഹാളിൽ തളിപ്പറമ്പ് മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കൽ പപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പുലർത്താനും, ആഗോള നിലവാരത്തിൽ ഉയരാനും, നൂതനമായ മേഖലകളിൽ വിജയം നേടാനും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തോടും രാജ്യത്തോടും കൃതജ്ഞതയും ഉത്തരവാദിത്വവും പുലർത്തുകയും ലഹരിമരുന്ന് ഉൾപ്പെടെയുള്ള സാമൂഹിക ഭീതികൾക്കെതിരെ മനസ്സാ വാചാ കർമ്മണ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശൈഖ് സായിദ് പീസ് ഫോറം ഇവന്റ് ഡയറക്ടർ മുനീർ പാണ്ടിയാൽ മുഖ്യ അതിഥിയായിരുന്നു.
ചടങ്ങിൽ വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു. യുവഗായകൻ സ്വരാഗ് ശിവകുമാറും, PPTTC സ്റ്റുഡന്റ് ഫർഹാനയും ചേർന്ന് നടത്തിയ ലൈവ് പെർഫോമൻസ് പരിപാടിക്ക് കൂടുതൽ ആകർഷണം നൽകി.
ഫബീന ടീച്ചർ (PRO) സ്വാഗതം പറഞ്ഞ ചടങ്ങിന് NS ഗ്ലോബൽ അക്കാദമി ഡയറക്ടർ സുഹൈൽ സർ അധ്യക്ഷനായി. മുസ്തീന ടീച്ചർ നന്ദി പറഞ്ഞു. ഷിഫാന ടീച്ചർ, സൈനബ ടീച്ചർ, മുനവ്വിറ ടീച്ചർ, ഹസ്ന ടീച്ചർ, അമ്പിളി ടീച്ചർ, നിഖില ടീച്ചർ, ശരീഫ ടീച്ചർ, നിഷാന ടീച്ചർ,ജസീല ടീച്ചർ തുടങ്ങിയവരും വേദിയിൽ ആശംസകൾ അർപ്പിച്ചു