അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആദരാഞ്ജലി അർപ്പിച്ചു. പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്‍റെ ഭാഗമായി ഷാർജയിൽ നടത്തുന്ന മെഗാ പരിപാടിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് കോൺസൽ ജനറൽ സതീഷ് കുമാർ ശിവന്‍റെ നിർദേശാനുസരണം ഒരു മിനിറ്റ് നേരം മൗനമാചരിച്ചത്.