Gulf

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു

Published

on

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. അപകടത്തിൽ‌ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകൾ. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ്.ഓർത്തോപീഡിക്സ് സർജറി വിഭാഗം നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നു. ശുചിമുറിയും ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version