ദുബായ്: സമസ്ത കേന്ദ്ര മുശാവറ മെമ്പറും,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരിയും സൂഫിവര്യനും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മാണിയൂർ ഉസ്താദ് ( മാണിയൂർ അഹമദ് മുസ്‌ല്യാർ ) വിയോഗത്തിൽ ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ആയിരങ്ങൾക്ക് സമാശ്വാസം നൽകിയും,
അറിവ് കൊണ്ടും,കർമ്മം കൊണ്ടും,ജീവിതത്തെ ധന്യതയോടെ കാത്ത് സൂക്ഷിക്കുകയും, വിനയത്തിന്റെ നിറകുടമായിരുന്നു ആ മഹാനേന്നും, അദ്ദേഹത്തിൻ്റെ കുട്ടിക്കാലവും വിദ്യാഭാസത്തിൻ്റെ തുടക്കവും മുട്ടം മഹല്ലില്ലായിരുന്നു അത് കൊണ്ട് തന്നെ മുട്ടം പ്രദേശവുമായി വലിയ ആത്മബന്ധമുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ വിയോഗം സൂന്നി പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് പുന്നക്കൻ മുഹമ്മദലി.