Gulf

കുട്ടികളുടെ സ്വന്തം പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

Published

on

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യഥാർഥത്തിൽ ‘ജനങ്ങളുടെ സ്വന്തം പ്രസിഡന്റ്’ ആണെന്ന് വീണ്ടും തെളിയിച്ച് രംഗത്തെത്തി. കഴിഞ്ഞദിവസം അബുദാബിയിൽ നടന്ന ഒരു കായികമേളയിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ മാനുഷികപരമായ സ്വഭാവത്തിന് അടിവരയിടുന്നതാണ്.

സമൂഹമാധ്യമത്തിൽ  വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങളിൽ ഷെയ്ഖ് മുഹമ്മദ് കുട്ടികളുമായി സംസാരിക്കുന്നതും അവർക്ക് കൈകൊടുക്കുന്നതും വാത്സല്യത്തോടെ കെട്ടിപ്പിടിക്കുന്നതും വ്യക്തമാണ്. ഒരു പിതാവിന്റെ വാത്സല്യം വിളിച്ചോതുന്ന ഈ രംഗങ്ങൾ ഏവരുടെയും മനം കവർന്നു. ഷെയ്ഖ് മുഹമ്മദിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് ചില കുട്ടികൾ അദ്ദേഹത്തിന്റെ നെറുകയിൽ ഉമ്മ വയ്ക്കുന്നതും ചിത്രങ്ങളിലുണ്ട്.

കായിക വേഷം ധരിച്ചെത്തിയ ഈ കുട്ടികൾ അബുദാബി സമ്മർ സ്പോർട്സ് മേളയിൽ പങ്കെടുക്കുന്നവരാണ്. മധ്യേഷ്യയിലെ ഏറ്റവും വലിയ ഇൻഡോർ കായികമേളയായ എഡിഎസ്എസ് എല്ലാ വർഷവും അബുദാബിയിലെ അഡ്നെക് സെന്ററിലാണ് നടക്കുന്നത്. വേനൽച്ചൂടിൽ നിന്ന് ആശ്വാസം നേടാൻ രസകരവും സുരക്ഷിതവും ആരോഗ്യകരവുമായ ഒരിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version