Gulf

കണ്ണൂരിൽ പടക്കം പൊട്ടി ഒരാൾ മരിച്ചു വീടും തകർന്നു

Published

on

കണ്ണപുരത്തെ വീട്ടിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കമെന്ന് പൊലീസ്. പൊട്ടാതെ കിടന്ന വലിയ ഗുണ്ടുകൾ വീടിന്റെ പരിസരത്തു നിന്നു കണ്ടെത്തി. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അനൂപിന്റെ ബന്ധു ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. ഒരാൾക്കു പരുക്കേറ്റു. അനൂപ് മുൻപും സ്ഫോടനക്കേസിൽ പ്രതിയായിരുന്നു. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version