Gulf

ഓർമ കലോത്സവം സമാപിച്ചു

Published

on

ഓർമ ഇന്റർ സോൺ കലോത്സവം ഇശൽ നിലാവ് സമാപിച്ചു. 5 മേഖലകളിൽ നിന്ന് 400 ലേറെ കലാകാരൻമാർ മത്സരങ്ങളിൽ പങ്കെടുത്തു. 151 പോയിന്റുമായി ഖിസൈസ് മേഖല ഓവറോൾ കിരീടവും 115 പോയിന്റുമായി ബർദുബായ് രണ്ടാം സ്ഥാനവും നേടി.

സമാപന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. കെ. കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു. മാത്തുക്കുട്ടി കടോൺ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. റഷീദ് മട്ടന്നൂർ, ചെയർമാൻ കെ. വി. സജീവൻ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ജനറൽ കൺവീനർ സുനിൽ ആറാട്ടുകടവ്ന്, സെക്രട്ടറി ജിജിത അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ട്രഷറർ അബ്‍ദുൽ അഷ്‌റഫ്, വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി, ജോയിന്റ് ട്രഷറർ ധനേഷ്, പരസ്യ കമ്മറ്റി കൺവീനർ സുഭാഷ് ഭരതൻ എന്നിവർ സംബന്ധിച്ചു. അന്തരിച്ച ഓർമ അംഗം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചന സന്ദേശം സെക്രട്ടറി ഇർഫാൻ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version