Gulf

എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യെമൻ പൗരൻമാരായ വിദ്യാർഥികളെ ഇതുവരെ കണ്ടെത്താനായില്ല

Published

on

എറണാകുളം പുതുവൈപ്പിനിൽ യെമനി പൗരൻമാരായ രണ്ട് പേരെ കടലിൽ കാണാതായി. ജുബ്രാൻ, അബ്ദുൽ സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമനി വിദ്യാർഥികൾ കേരളം കാണാനെത്തിയതായിരുന്നു.

കോയമ്പത്തൂരിലെ കോളേജിലെ വിദ്യാർഥികളാണ്. ഞാറയ്ക്കൽ വളപ്പിൽ ബീച്ചിലാണ് ഇവർ കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ ഇറങ്ങരുതെന്ന് ഇവർക്ക് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഭാഷപരമായ പ്രശ്‌നങ്ങളാൽ ഈ മുന്നറിയിപ്പ് വിദ്യാർഥികൾക്ക് മനസിലായിരുന്നില്ല. കോസ്റ്റ് ഗാർഡും നാവികസേനയും തെരച്ചിൽ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version