ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് മെറ്റ. കുറഞ്ഞത് 1,000 ഫോളോവേഴ്‌സും പബ്ലിക്ക് അക്കൗണ്ടുമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനി ‘ലൈവ്’ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇൻസ്റ്റഗ്രാമിൽ ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ മുൻ നയം അനുവദിച്ചിരുന്നു. പുതിയ മാറ്റത്തിന് ഇൻസ്റ്റാഗ്രാം പ്രത്യേക കാരണമൊന്നും നൽകിയിട്ടില്ല.
തത്സമയ ഉപഭോഗ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ നീക്കം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചെറിയ ക്രിയേറ്റർമാരെയും സുഹൃത്തുക്കളോടൊപ്പം ലൈവ് സ്ട്രീമിങ് ആസ്വദിക്കുന്ന ദൈനംദിന ഉപയോക്താക്കളെയും ഇത് ബാധിക്കുന്നതിനാൽ ഉപയോക്താക്കൾ പുതിയ മാറ്റത്തെ എത്രത്തോളം ഉൾക്കൊള്ളുമെന്ന് വ്യക്തമല്ല.
ലൈവ് സ്ട്രീമിങ് ആക്‌സസിന് 1,000 ഫോളോവേഴ്‌സ് പരിധി നിർബന്ധമാക്കുന്ന ടിക്‌ടോക്കിന്റെ ലൈവ് സ്ട്രീമിങ് ഫീച്ചറിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നീക്കം. എന്നാൽ യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ 50 സബ്‌സ്‌ക്രൈബർമാരിൽ താഴെയുള്ള ഉപയോക്താക്കളെ വരെ ലൈവ് ചെയ്യാൻ അനുവദിക്കുന്നു. ലൈവ് തുടങ്ങാന്‍ ശ്രമിക്കുന്ന യോഗ്യതയില്ലാത്തവരായ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇനി അവര്‍ക്ക് ലഭ്യമല്ലെന്ന സന്ദേശം കാണാനാകും.