Gulf

ഇറാനിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന സംശയത്തിൽ പാശ്ചാത്യ ലോകം

Published

on

ഇസ്രായേലുമായി സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്കൈയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്ത് കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു
ഇറാൻ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ പ്രകമ്പനമെന്ന് പാശ്ചാത്യ രാജ്യങ്ങൾ സംശയിക്കുന്നുണ്ട്. ഭൂചലനത്തിൽ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങൾ മാത്രമാണുള്ളതെന്നും ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
ഇറാൻ സൈന്യം നടത്തുന്ന മിസൈൽ കോംപ്ലക്‌സും ബഹിരാകാശ കേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഭൂചലനമുണ്ടായ സംനാൻ പ്രദേശത്താണ്. ഇതാണ് ആണവ പരീക്ഷണം നടന്നതാണോയെന്ന സംശയത്തിനും കാരണം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version