Gulf

ഇന്ത്യാ സെക്ടറിൽ യാത്രക്കാരെ ആകർഷിക്കാൻ ഒരു ദിർഹത്തിന് 10 കിലോ അധിക ബാഗേജ് പ്രഖ്യാപിച്ച് എയർഇന്ത്യാ എക്സ്പ്രസ്

Published

on

അബുദാബി ∙ ഗൾഫ്-ഇന്ത്യാ സെക്ടറിൽ യാത്രക്കാരെ ആകർഷിക്കാൻ ഒരു ദിർഹത്തിന് 10 കിലോ അധിക ബാഗേജ് പ്രഖ്യാപിച്ച് എയർഇന്ത്യാ എക്സ്പ്രസ്. ജിസിസി രാജ്യങ്ങളിൽനിന്നും ഇന്ത്യൻ സെക്ടറുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

ഈ മാസം 31നകം ബുക്ക് ചെയ്യുകയും നവംബർ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സൗകര്യം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇത് തിരഞ്ഞെടുക്കണം. ഒരിക്കൽ ഇഷ്യൂ ചെയ്ത ടിക്കറ്റിന് ഈ ആനുകൂല്യം ബാധകമല്ലെന്ന് എയർലൈൻ അറിയിച്ചു.

പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുക:
ഓഫർ കാലാവധി: 2025 ഒക്ടോബർ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്.
യാത്രാ കാലാവധി: 2025 നവംബർ 30 വരെ യാത്ര ചെയ്യുന്നവർക്ക് ഓഫർ പ്രയോജനപ്പെടുത്താം.
ആനുകൂല്യം: 10 കിലോ അധിക ബാഗേജ് വെറും 1 ദിർഹമിന് (ഏകദേശം 22 രൂപ).

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മാത്രമേ ഈ അധിക ബാഗേജ് ഓഫർ തിരഞ്ഞെടുക്കാൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം ഇത് ചേർക്കാൻ കഴിയില്ല. ഓണം, ദീപാവലി തുടങ്ങിയ ആഘോഷ വേളകളിൽ സമ്മാനങ്ങളും അത്യാവശ്യ സാധനങ്ങളുമായി നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്ര ഉറപ്പാക്കാൻ വേണ്ടിയാണ് ഈ പുതിയ പദ്ധതിയെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി

വെറും ഒരു ദിർഹമിന്റെ അധിക ബാഗേജ് ഓഫറിലൂടെ ഗൾഫിലെ ഞങ്ങളുടെ വിശ്വസ്തരായ യാത്രക്കാർക്ക് യാത്രാ സൗകര്യം നൽകാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിബദ്ധത ഞങ്ങൾ തുടരുകയാണ്. ഉത്സവ യാത്രകൾക്ക് സമ്മാനങ്ങളും മറ്റും കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ യാത്രാ ചെലവ് കുറച്ച് യാത്ര കൂടുതൽ എളുപ്പമുള്ളതാക്കാനുള്ള വഴിയാണ്’- ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജനൽ മാനേജർ പി.പി. സിങ് പറഞ്ഞു.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്, ഷാർജ, അബുദാബി, മസ്‌കത്ത്, ദമ്മാം, ദോഹ തുടങ്ങി ഒട്ടേറെ ഗൾഫ് നഗരങ്ങളെ ഇന്ത്യയിലെ 20ലേറെ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള ഈ അവസരം, ഉത്സവ സീസണിൽ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക ലാഭമാണ് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version