Gulf

ആപ്പിള്‍ പുതിയ ഐഫോണ്‍ 17 സ്മാര്‍ട്‌ഫോണ്‍ പുതുമകളേറെയുണ്ട്

Published

on

ഐഫോണ്‍ 17 സീരീസിലെ ഏറ്റവും വിലക്കുറവുള്ള ഫോണ്‍ ആണിത്. പ്രോ മോഷന്‍ ഡിസ്‌പ്ലേ, 48 എംപി പ്രൈമറി ക്യാമറ ഉള്‍പ്പടെയുള്ള ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

എ19 ചിപ്പ്‌സെറ്റാണ് ഐഫോണ്‍ 17 ന് ശക്തിപകരുന്നത്. 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയ്ക്ക് 3000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസുണ്ടാവും. സെറാമിക് ഷീല്‍ഡ് 2 സംരക്ഷണത്തോടുകൂടിയ ഡിസ്‌പ്ലേയാണിത്. മുന്‍ പതിപ്പിനേക്കാള്‍ മൂന്നിരട്ടി സ്‌ക്രാച്ച് റെസിസസ്റ്റന്റാണിതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. പ്രോമോഷന്‍ പിന്തുണയും ഐഫോണ്‍ 17 ല്‍ നല്‍കിയിട്ടുണ്ട്. ഇതുവഴി സ്‌ക്രീനിലെ സ്‌ക്രോളിങും ദൃശ്യങ്ങളും കൂടുതല്‍ സുഗമമാവും.

പുതിയ സെന്റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറയാണ് ഐഫോണ്‍ 17 ന് നല്‍കിയിരിക്കുന്നത്. ആദ്യമായി സമചതുരാകൃതിയിലുള്ള ഫ്രണ്ട് ക്യാമറ സെന്‍സര്‍ ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ ഉള്‍പ്പടെ വിവിധ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിലാവും. ഗ്രൂപ്പ് സെല്‍ഫി എടുക്കുമ്പോള്‍ ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഓട്ടോമാറ്റിക് ആയി ഫീല്‍ഡ് ഓഫ് വ്യൂ ക്രമീകരിക്കുകയും ചെയ്യും. ഫോണ്‍ വെര്‍ട്ടിക്കലായി പിടിച്ച് തന്നെ കൂടുതലാളുകളുള്ള ഹൊറിസോണ്ടല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. മികച്ച വീഡിയോകള്‍ എടുക്കാന്‍ സാധിക്കുന്ന അള്‍ട്രാ സ്‌റ്റെബ്ലൈസ്ഡ് 4കെ എച്ച്ഡിആര്‍ പിന്തുണയും സെല്‍ഫി ക്യാമറയ്ക്കുണ്ട്.

8 എംപി ഫ്യൂഷന്‍ മെയിന്‍ ക്യാമറയില്‍ ഒപ്റ്റിക്കല്‍ ക്വാളിറ്റി 2എക്‌സ് ടെലിഫോട്ടോ സൗകര്യം ലഭ്യമാണെന്ന് കമ്പനി പറയുന്നു. മുന്‍ പതിപ്പിലേക്കാള്‍ പുതിയ സെന്‍സര്‍ നാലിരട്ടി കൂടുതല്‍ റെസലൂഷന്‍ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഐഒഎസ് 26 ഒഎസിലാണ് ഐഫോണ്‍ 17 എത്തുന്നത്. പുതിയ 40 വാട്ട് ഡൈനാമിക് പവര്‍ അഡാപ്റ്ററിന്റെ സഹായത്തോടെ ഫോണ്‍ വെറും 20 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാനാവും

ഐഫോണ്‍ 16 സീരീസിലെ ബേസ് മോഡലില്‍ 128 ജിബിയാണ് സ്‌റ്റോറേജുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഐഫോണ്‍ 17 ലെ ഏറ്റവും കുറഞ്ഞ സ്റ്റോറേജ് ഓപ്ഷന്‍ 256 ജിബിയാണ്. കറുപ്പ്, ലാവന്‍ഡര്‍, മിസ്റ്റ് ബ്ലൂ, സേജ്, വെള്ള നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

799 ഡോളര്‍ ആണ് ഐഫോണ്‍ 17 ന് വില. ഇന്ത്യയില്‍ ഇത് ഏകദേശം 80000 രൂപ വരും. സെപ്റ്റംബര്‍ 19 മുതല്‍ ഫോണുകളുടെ വില്‍പന ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version