അജ്മാൻ; സ്മാർട് ബെയിൽ സർവീസ് ആരംഭിച്ച് ജാമ്യ നടപടികൾ വേഗത്തിലാക്കി അജ്മാൻ പൊലീസ്. ഡിജിറ്റൽവൽക്കരണവും നടപടിക്രമങ്ങൾ എട്ടിൽ നിന്ന് നാലാക്കി കുറച്ചതും കാരണം 71 മിനിറ്റെടുത്തിരുന്ന ജാമ്യ നടപടികൾ 16 മിനിറ്റിനകം പൂർത്തിയാക്കാം. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സേവനം എളുപ്പമാക്കുകയായിരുന്നു അധികൃതർ.
ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയം, വിദൂര ജോലി, കുടുംബ അവധി എന്നിവ പ്രഖ്യാപിച്ച് കയ്യടി നേടി അജ്മാൻ പൊലീസിന്റെ പുതിയ സംരംഭമാണ് ഓൺലൈൻ ബെയിൽ സർവീസ്. ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തടസ്സമില്ലാത്ത സേവനം വികസിപ്പിച്ചത്. ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കാൻ പദ്ധതി സഹായിക്കും.