U.A.E

ലോകത്തിലെ ഏറ്റവും വലിയ ബലൂൺ പാർക്ക് ദുബായിൽ തുറന്നു

Published

on

ലോകത്തിലെ ഏറ്റവും വലിയ കാറ്റ് നിറച്ചുള്ള പാർക്ക് JumpX എന്ന പേരിൽ ഇന്ന് വെള്ളിയാഴ്ച ദുബായിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു.

ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്ന, 1,262 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ജമ്പ്‌എക്‌സ് പാർക്കിൽ 400 പേർക്ക് കളിക്കാം. ഏകദേശം 1,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന യുഎസിലെ ബിഗ് ബൗൺസ് അമേരിക്കയുടെ പേരിലാണ് ഇതിന് മുമ്പുള്ള ലോക റെക്കോർഡ് ഉള്ളത്

ജമ്പ്‌എക്‌സ് പാർക്കിൽ ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, ഒബ്‌സ്റ്റാക്കിൾ കോഴ്‌സ്, ബോൾ ഫീൽഡ്, മതിലുകൾ കയറൽ എന്നിങ്ങനെ 15 വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഇപ്പോൾ 400 പേർക്കാണ് സൗകര്യമുള്ളത്. കൂടാതെ വായുവിൽ നിന്നുള്ള സമ്മർദ്ദം നിയന്ത്രിക്കാൻ, ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രധാനമായ സ്ഥലങ്ങളിൽ ഓപ്പറേറ്റർമാരുണ്ട്, ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സിലെ ഓപ്പറേഷൻസ് ജനറൽ മാനേജർ ഡെനിസ് പാസ്‌കൽ പറഞ്ഞു.

JumpX-ന്, ഒരു മണിക്കൂറിന് ഒരാൾക്ക് 60 ദിർഹം മുതലും നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് 180 ദിർഹം മുതലുമാണ് നിരക്ക്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version