ദോഹ: ലോകത്തെ ഏറ്റവും വലിയ ബൊക്കെ നിർമ്മിച്ച് ഖത്തർ. ആറ് മീറ്റർ നീളമുള്ള ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് രാജ്യം. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് ബൊക്കെ നിർമ്മിച്ചത്. കത്താറയിലെ അൽ ഹിക്മ സ്ക്വയറിൽ ആണ് ആറ് മീറ്റർ വീതിയും ആറ് മീറ്റർ നീളവുമുള്ള ബൊക്കെ നിർമ്മിച്ചിരിക്കുന്നത്.
പ്രാദേശികമായി ഉദ്പാതിപ്പിച്ച പെറ്റൂണിയ പൂക്കൾ ഉപയോഗിച്ചാണ് ബൊക്കെ നിർമ്മിച്ചത്. വിവിധ നിറങ്ങളിലുള്ള 5,564 പൂക്കളും ബൊക്കെ ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ഖത്തറിന്റെയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും മികച്ച നേട്ടങ്ങളിലൊന്നാണ് ഈ ഗിന്നസ് റെക്കോർഡ്.
പരിസ്ഥിതി സൗഹൃദ ജലസേചന സംവിധാനം ഉപയോഗിച്ചാണ് പൂച്ചെണ്ട് നിർമ്മിച്ചതെന്ന് അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്ടർ മുഹമ്മദ് ഹസൻ അൽ നുഐമി പറഞ്ഞു. ഗിന്നസ് റെക്കോർഡ് വെരുമൊരു റെക്കോർഡ് മാത്രമല്ല. ഈ ബൊക്കെ ഖത്തറിൻ്റെ പ്രകൃതി സൗന്ദര്യവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നതാണ്. സുസ്ഥിരതയിലും പരിസ്ഥിതി സംരക്ഷണത്തിലും ഖത്തറിന്റെ പ്രതിബദ്ധത ലോകത്തിന് മുന്നിൽ ഉറപ്പാക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.