Entertainment

ഒടിടിയിൽ വന്നാലെന്താ…സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ അടങ്ങാത്ത’ആവേശം’; 150 കോടി ഇനി പഴങ്കഥ

Published

on

‘എടാ മോനെ’ എന്ന് വിളിച്ച് രംഗണ്ണൻ തിയേറ്ററിൽ കസറിക്കൊണ്ടിരിക്കുകയാണ്. തിയേറ്ററിൽ കാണേണ്ട സിനിമ തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കണമെന്ന് പറയുംപോലെയാണ് ‘ആവേശം’ സിനിമയുടെ കാര്യവും. ഒടിടിയിലെത്തിയിട്ടും തെന്നിന്ത്യയിൽ ഇപ്പോഴും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ് ഈ ഫഹദ് ചിത്രം.

ചെന്നെ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലെ മിക്ക തിയേറ്ററുകളിലും മികച്ച ബുക്കിങ്ങോടെ ആവേശം ഓടുകയാണ്. ചിത്രത്തിന്റെ സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ 154.5 കോടിയാണ് ആവേശം ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ ആവേശം 150 കോടിയിലും നിൽക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

32 ദിവസത്തെ കളക്ഷനാണിത്. കേരളത്തിൽ 76.15 കോടിയും, തമിഴ്നാട്ടിൽ 10.7 കോടിയും, കർണാടകയിൽ 10.2 കോടിയും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ 2.75 കോടിയുമാണ് ജിത്തു മാധവൻ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമുള്ള ആകെ ​ഗ്രോസ് 99.8 കോടിയും ഓവർസീസിൽ നിന്നും 54.7 കോടിയും ആവേശം നേടി.

മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറി സ്ട്രീമിം​ഗ് ആരംഭിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ആവേശം’. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version