Health & Fitness

എത്ര ലേറ്റായി കിടന്നാലും സൂര്യനുദിക്കും മുൻപ് എഴുന്നേൽക്കും; പ്രായം കൂടുന്തോറും ഉറക്കം കുറയുന്നോ!

Published

on

ഒന്ന് കിടന്നാൽ അഞ്ച് മിനിറ്റ് കൊണ്ട് ഉറങ്ങുന്നവരെ കണ്ട് അസൂയപ്പെടാത്തവരുണ്ടോ.. ദിവസം മുഴുവൻ ജോലി ചെയ്ത് രാത്രി കിടക്കുമ്പോൾ എത്ര ശ്രമിച്ചാലും ഉറക്കം വരാത്തവരാണ് കൂടുതൽ. ഫോണിനെ കുറ്റംപറയാൻ വരട്ടെ, ഫോണൊക്കെ മാറ്റിവെച്ച് വളരെ സമാധാനത്തെ ഉറങ്ങാനായി കിടന്നാലും രാത്രി രണ്ടുമണിയെങ്കിലും കഴിയാതെ ഉറങ്ങാൻ സാധിക്കാത്തവരുണ്ട്. ഇക്കൂട്ടത്തിലൊന്നും പെടാത്ത മറ്റ് ചിലരുണ്ട്. ഒരു സമയം കഴിഞ്ഞാൽ ഇവർക്ക് ഉറങ്ങാൻ കഴിയാറില്ല. സൂര്യനുദിക്കും മുൻപ് തന്നെ ഇക്കൂട്ടർ ഉണർന്നിട്ടുണ്ടാകും. ഒന്ന് മൂത്രമൊഴിക്കാൻ എഴുന്നേറ്റാൽ പോലും പിന്നെ ഉറങ്ങാൻ സാധിക്കാറില്ല എന്നതാണ് പ്രധാന പ്രശ്നം. ഉറക്കമില്ലായ്മയാണോ ഇതിന് കാരണം? അതോ എന്തെങ്കിലും ദീർഘകാല രോഗമാകുമോ കാരണം?

പൊതുവേ പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. അർദ്ധരാത്രിയിൽ ഉണർന്നാൽ വീണ്ടും ഉറക്കത്തിലേക്ക് പോകാൻ കഴിയാത്തതാണ് മുതിർന്നവർ നേരിടുന്ന പ്രശ്നം. ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതിനൊപ്പം ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും അലട്ടുന്നുണ്ടാകും.

പ്രായമായാൽ നമ്മുടെ ശരീരത്തെ ബാധിക്കുന്നത് പോലെ സ്വാഭാവികമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്തെയും ബാധിക്കും. പ്രായമാകുന്തോറും നമ്മുടെ തലച്ചോറിന്റെ പ്രതികരണശേഷി കുറയുന്നതാണ് ഉറക്ക രീതികളിലെ മാറ്റത്തിന് പിന്നിലെ ഒരു പ്രധാന കാരണം. സൂര്യാസ്തമയം, സൂര്യപ്രകാശം മുതലായ ഇന്ദ്രിയങ്ങളോടുള്ള നമ്മുടെ മസ്തിഷ്കത്തിന്റെ പ്രതികരണങ്ങൾ വർധക്യത്തോട് അടുക്കുംതോറും മാറ്റം സംഭവിക്കും. ചിലപ്പോൾ നമ്മുടെ സമയബോധത്തെയും ഒരു ദിവസം എവിടെ തുടങ്ങുന്നു എന്ന് നിശ്ചയിക്കാനുള്ള കഴിവിനെയും ഈ മാറ്റം തടസ്സപ്പെടുത്തും.

സമയം ശരിയല്ല 

സമയം എന്തായി എന്ന് വീട്ടിലുള്ള അപ്പൂപ്പനോ അമ്മൂമ്മയോ തുടർച്ചയായി ചോദിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ. പ്രായമായവർക്ക് സമയം കൃത്യമായി മനസിലാക്കാൻ കഴിയാത്തതിനാലാണിത്. ഒരു പ്രായം കഴിഞ്ഞാൽ പൂർണമായും വിശ്രമത്തിലേക്കാണ് പോകുന്നത്. അതിനാൽ തന്നെ സാധാരണയെക്കാൾ നേരത്തെ ഉണരുകയും ചെയ്യും.

കാഴ്ചക്കുറവും കാരണമാണ്

പ്രായത്തിനനുസരിച്ച് വരുന്ന കാഴ്ചയിലെ മാറ്റങ്ങൾ നമ്മുടെ തലച്ചോറിന് ലഭിക്കുന്ന പ്രകാശ ഉത്തേജനത്തിന്റെ തീവ്രത കുറയ്ക്കുന്നു. ഈ പ്രകാശ ഉത്തേജനം നമ്മുടെ സർക്കാഡിയൻ ക്ലോക്ക് ക്രമീകരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മങ്ങിയ കാഴ്ച, ഇരട്ടിയായി കാണുക, പൊതുവായ കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം തിമിരമുള്ള മുതിർന്നവരിൽ സാധാരണയായി ഈ അവസ്ഥ അനുഭവപ്പെടാറുണ്ട്.

വെളിച്ചം കാണണം

നന്നായി ഉറങ്ങണമെന്നുണ്ടെങ്കിൽ ഒരിക്കലും നേരത്തെ ഉറങ്ങാൻ ശ്രമിക്കരുത്. അതിരാവിലെ എഴുന്നെല്കാതിരിക്കാൻ ഇതൊരു പരിധി വരെ സഹായിച്ചേക്കാം. വൈകുന്നേരങ്ങളിൽ, സൂര്യാസ്തമയത്തിന് 30 മുതൽ 60 മിനിറ്റ് വരെ പുറത്തുനിൽക്കുന്നത് വളരെ നല്ലതാണ്. സൂര്യാസ്തമയത്തിന് മുൻപ് പുറത്ത് നടക്കാൻ പോവുക. ബ്രൈറ്റ്നസ് കൂടിയ ഒരു ഐപാഡിലോ മറ്റോ വായന ശീലമാക്കുന്നതും നല്ലതാണ്. നേരത്തെയുള്ള മെലറ്റോണിൻ ഉത്പാദനം നിലനിർത്താൻ സഹായിക്കുകയും നിങ്ങളുടെ ഉറക്കചക്രം ശരിയാക്കുകയും ചെയ്യാൻ ഇത് സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version