Gulf

വിഷൻ 2030: പ്രതിവർഷം 30 ദശലക്ഷം തീർഥാടകരെയും 100 ദശലക്ഷം വിനോദ സഞ്ചാരികളെയും ആകർഷിക്കാനുള്ള പദ്ധതിയുമായി സൗദി

Published

on

റിയാദ്: സൗദി വിഷൻ 2023ന്റെ ഭാഗമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി. പ്രതിവർഷം 30 ദശലക്ഷത്തിലധികം ഹജ്ജ്, ഉംറ തീർഥാടകരെയും 100 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സൗദി. സൗദി-യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ നടന്ന സംവാദത്തിലാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ ആണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത ദശകത്തിൽ 1.6 ട്രില്യൺ റിയാൽ നിക്ഷേപം നടത്തിക്കൊണ്ട് ടൂറിസം, തീർഥാടന മേഖലകൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സൗദി ഇപ്പോൾ. നിക്ഷേപങ്ങൾ സ്വകാര്യ മേഖലയുമായും വിവിധ പങ്കാളി രാഷ്ട്രങ്ങളുമായും സഹകരിച്ച് യാഥാർത്ഥ്യമാക്കും. രാജ്യത്ത് മികച്ച ജീവിത നിലവാരം ഉറപ്പാക്കുക, വ്യക്തികൾക്കായി കാര്യക്ഷമമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുക, ആധിനിക മാതൃകയിൽ നിന്നുള്ള രീതിയിൽ നിന്ന് പുതിയ കാലത്തേക്ക് മാറുക എന്നതെല്ലാം ആണ് ഇതിലൂടെ ലക്ഷ്യെ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദിയുടെ അഭിലാഷങ്ങളുടെ വ്യാപ്തി വളരെ ഉയർന്നതാണ്, കഴിവുകളും ദേശീയ തൊഴിൽ ശക്തിയും കൊണ്ട് ഞങ്ങൾ സജ്ജരാണെന്ന് അൽ ജാസർ പറഞ്ഞു. പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ട് നിർണായക വ്യോമയാന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. 250 ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും പോകാൻ സാധിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ സൗദി അറേബ്യ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിയാദിൽ നടന്ന സൗദി-യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ഫോറം സൗദി അറേബ്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധം എടുത്തുകാട്ടി. വിവിധ മേഖലകളിൽ യുറോപ്പുമായുള്ല ബന്ധം വർധിച്ചു വരുകയാണ്. സഹകരണ നിക്ഷേപ സംരംഭങ്ങൾ കൂടുതലായി പരിശോധിക്കുന്നുണ്ട്. പരസ്പര നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും രണ്ട് മേഖലകൾക്കിടയിൽ ആഴത്തിലുള്ള സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിനും ഫോറം ലക്ഷ്യമിടുന്നു.

സന്ദർശന വിസയിൽ സൗദിയിൽ എത്തുന്നവർക്ക് രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ വിസ പുതുക്കാൻ സാധിക്കുമെന്ന്സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്).ബിസിനസ്, ഫാമിലി, വിസിറ്റ് വിസ എന്നിങ്ങനെ വരുന്നവർക്ക് ആയിരിക്കു ഇങ്ങനെ വിസ പുതുക്കാൻ അവസരം ലഭിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വിസകൾ പുതുക്കേണ്ടത്. 180 ദിവസം വരെ വിസ പുതുക്കിയാൽ രാജ്യത്ത് തന്നെ തുടരാൻ സാധിക്കും.

വിസ നീട്ടുമേപാൾ ഒരു പാസ്പോർട്ടിന് 100 റിയാൽ ആണ് ജവാസാത്ത് ഫീ ആയി അടക്കേണ്ടത്. മള്‍ട്ടിപ്ള്‍ വിസക്ക് മൂന്നു മാസത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത് ഓൺലെെൻ വഴിയാണ്. ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ലെന്ന് അധികൃതർ പറയുന്നു. മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി പുതുുക്കാൻ സാധിക്കില്ല. അവര്‍ തവാസുല്‍ വഴി അപേക്ഷ സമർപ്പിക്കണം. 180 ദിവസം വരെ മാത്രമേ ഓണ്‍ലൈനില്‍ പുതുക്കുകയുള്ളൂ. അതിന് ശേേഷം ഓൺലെെനിൽ പുതുക്കാൻ സാധിക്കാതെ വരും രാജ്യത്തിന് പുറത്തു കടക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version