Gulf

വിസയും താമസവും ഭക്ഷണവുമെല്ലാം സൗജന്യം; മികച്ച ശമ്പളമുള്ള സൗദി ജോലിക്ക് അപേക്ഷ ക്ഷണിച്ചു

Published

on

റിയാദ്: ഉയര്‍ന്ന ശമ്പളം ഉള്‍പ്പെടെ മികച്ച സേവന-വേതന വ്യവസ്ഥകള്‍ നല്‍കുന്ന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നിരവധി തൊഴിലവസരങ്ങള്‍. കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നോര്‍ക്ക റൂട്ട്‌സ് നേരിട്ടാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്.

സൗജന്യ വിസയ്ക്കു പുറമേ താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന-വേതന വ്യവസ്ഥകള്‍ ലഭിക്കും. കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ബിഎസ്‌സിയോ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏറ്റവും പുതിയ ബയോഡാറ്റ നോര്‍ക്കയിലേക്ക് ഇ-മെയില്‍ ചെയ്യണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (JPG ഫോര്‍മാറ്റ്) എന്നിവയും അറ്റാച്ച് ചെയ്യണം.

ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി, സ്ഥലം എന്നിവ നോര്‍ക്ക റൂട്ട്‌സില്‍ നിന്ന് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

2023 ഡിസംബര്‍ 18 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ നോര്‍ക്ക-റൂട്ട്‌സിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version