Sports

വിരാട് കോഹ്‌ലി: ​ഗൂഗിളിൽ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ക്രിക്കറ്റ് താരം

Published

on

കാലിഫോർണിയ: ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്‌ലിയെന്ന പേരിന് ​ആമുഖങ്ങൾ ആവശ്യമില്ല. എന്നാൽ ​ഗൂ​ഗിൾ പറയുന്നത് ഏറ്റവും കൂടുതൽ തിരയപ്പെട്ട ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെന്നാണ്. ഇത് ഈ ഒരു വർഷത്തെ കണക്കല്ല. കഴിഞ്ഞ 25 വർഷത്തിനിടയിൽ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി.

1998ലാണ് ​ഗൂ​ഗിൾ നിലവിൽ വന്നത്. അതിനുശേഷം സച്ചിൻ തെണ്ടുൽക്കറെയും മഹേന്ദ്ര സിം​ഗ് ധോണിയെയും രോഹിത് ശർമ്മയെയും ​ഗൂ​ഗിളിൽ തിരഞ്ഞിട്ടുണ്ട്. എന്നാൽ അവരെല്ലാം വിരാട് കോഹ്‌ലിക്ക് പിന്നിലെ നിൽക്കുവെന്ന് ​ഗൂ​ഗിൾ വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും അധികം ആളുകൾ തിരഞ്ഞ കായിക താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഏറ്റവും അധികം ആളുകൾ തിരഞ്ഞ കായിക വിനോദം ഫുട്ബോളാണെന്നും ​ഗൂ​ഗിൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version