ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ എന്നിവക്കെതിരായുള്ള പ്രതിരോധ കുത്തിവെയ്പ്പിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാംപയിൻ നടത്തുന്നത്. സ്വകാര്യ സ്കൂളുകൾക്ക് 15ന് കുത്തിവെപ്പ് ആരംഭിച്ചു.