Tech

റിയൽമി 5ജി സ്മാർട്ട്ഫോണുകൾക്ക് 12,000 രൂപ വരെ കിഴിവ്; ഈ അവസരം നഷ്ടപ്പെടുത്തരുത്

Published

on

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി (Realme) ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. റിയൽമി 5ജി സെയിൽ എന്ന പേരിൽ നടക്കുന്ന ഓഫർ സെയിൽ ഇന്നലെ മുതലാണ് ആരംഭിച്ചത്. ഈ സെയിൽ സെപ്റ്റംബർ 17 വരെ നടക്കും. റിയൽമി 5ജി സെയിൽ സമയത്ത് ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് കമ്പനി നൽകുന്നത്. റിയൽമിയുടെ തിരഞ്ഞെടുത്ത 5ജി ഫോണുകൾക്കാണ് ഈ സെയിൽ സമയത്ത് മികച്ച ഡിസ്കൌണ്ടുകൾ ലഭിക്കുന്നത്.

അടുത്തിടെ ലോഞ്ച് ചെയ്ത റിയൽമി നാർസോ 60എക്സ്, റിയൽമി 11 5ജി, റിയൽമി 11 പ്രോ 5ജി എന്നിവ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് റിയൽമി 5ജി സെയിൽ സമയത്ത് കിഴിവുകൾ ലഭിക്കും. 12,000 രൂപ വരെ കിഴിവാണ് സെയിൽ സമയത്ത് ലഭിക്കുന്നത്. ഇതിൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുകളും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഉൾപ്പെടുന്നു. റിയൽമി വെബ്സൈറ്റിലാണ് റിയൽമി 5ജി സെയിൽ നടക്കുന്നത്. നിങ്ങൾക്ക് ഈ സെയിൽ സമയത്ത് വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകളും അവയുടെ ഓഫറുകളും നോക്കാം.

അടുത്തിടെ ലോഞ്ച് ചെയ്ത റിയൽമി നാർസോ 60എക്സ് 5ജി സ്മാർട്ട്ഫോൺ 1,000 രൂപ കിഴിവിൽ വാങ്ങാം. ഇന്നാണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിച്ചത്. 12,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് കൂടാതെ ഫോൺ വാങ്ങുന്നവർക്ക് 279 രൂപ വരെ വിലയുള്ള 2X കോയിൻ റിവാർഡും ലഭിക്കും. സൗജന്യമായി 6 മാസത്തെ സ്‌ക്രീൻ പ്രൊട്ടക്ഷനും ഇപ്പോൾ ലഭിക്കും. 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഈ ഡിവൈസ് പുറത്തിറങ്ങിയത്. സ്മാർട്ട്‌ഫോൺ സ്റ്റെല്ലാർ ഗ്രീൻ, നെബുല പർപ്പിൾ കളർ ഓപ്ഷനുകളിലും ലഭിക്കും.

റിയൽമി 11 5ജി, റിയൽമി 11 പ്രോ, റിയൽമി 11 പ്രോ+ എന്നിവയുൾപ്പെടെയുള്ള റിയൽമി 11 സീരീസ് സ്മാർട്ട്ഫോണുകൾക്കും കമ്പനി ഇപ്പോൾ ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്. റിയൽമി 11 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഇപ്പോൾ 1,500 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. റിയൽമി 11 പ്രോ, റിയൽമി 11 പ്രോ+ എന്നിവയ്ക്ക് 2,000 രൂപ കിഴിവും ലഭിക്കും. ഈ ഫോണുകൾ വാങ്ങുമ്പോൾ എല്ലാ വേരിയന്റുകൾക്കും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഫോണിന്റെ രണ്ട് പ്രോ വേരിയന്റുകൾക്കും 21,999 രൂപയു 25,999 രൂപയുമാണ് വില.

റിയൽമി 11എക്സ് 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും. ഈ സ്മാർട്ട്‌ഫോണിന് റിയൽമി 5ജി സെയിലിൽ കിഴിവുകളൊന്നം ലഭിക്കില്ല. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയാണ് വില. ഈ ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപയാണ് വില. പലിശയില്ലാതെ പ്രതിമാസം കുറഞ്ഞ തുക നൽകി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

റിയൽമി നാർസോ 60 5ജി, റിയൽമി നാർസോ 60 പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് റിയൽമി 5ജി സെയിലിലൂടെ ലഭ്യമാകുന്ന മറ്റ് സ്മാർട്ട്‌ഫോണുകൾ. റിയൽമി നാർസോ 60 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1,300 രൂപ കിഴിവാണ് ഈ സെയിൽ സമയത്ത് ലഭിക്കുന്നത്. റിയൽമി നാർസോ 60 പ്രോ 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 2,000 രൂപ കിഴിവാണ് ലഭിക്കുക. ബാങ്ക് ഡിസ്‌കൗണ്ടും കമ്പനി നൽകുന്നുണ്ട്. ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 250 രൂപ കിഴിവാണ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version