Gulf

ഉദ്‌മ പ്രവാസി സംഗമം സംഘടിപ്പിക്കുന്ന ” ആൾ ഇന്ത്യ കബഡി ഫെസ്റ്റ് 2024” – ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Published

on

ഷാർജ : ഉദ്‌മ പ്രവാസി സംഗമം സംഘടിപ്പിക്കുന്ന ” ആൾ ഇന്ത്യ കബഡി ഫെസ്റ്റ് 2024” – ന്റെ പോസ്റ്ററിന്റെ പ്രകാശനം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. ഏപ്രിൽ 21 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് അജ്‌മാൻ വിന്നേഴ്‌സ് സ്പോർട്സ് ക്ലബിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഇന്ത്യയിലും യുഎഇ – യിലുമുള്ള പ്രമുഖ താരങ്ങളും ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.

ചടങ്ങിൽ ഉദ്‌മ പ്രവാസി സംഗമത്തിന്റെ പ്രസിഡന്റ് ഭാസ്‌കരൻ, ജനറൽ സെക്രട്ടറി പുരുഷോത്തമൻ പടിഞ്ഞാറ്, രക്ഷാധികാരി വിജയൻ. കെ.വി, എക്സിക്യൂട്ടീവ് മെമ്പർ അനിൽ പാലക്കുന്ന് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version