ദുബായ്: പ്രമുഖ വ്യവസായിയും യൂണിഫോം നിർമാണ രംഗത്തെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ മഫത്ലാൽ യൂണിഫോംസ് ഗ്രൂപ്പിന്റെ ദുബായിലെ നിര്മ്മാണ യൂണിറ്റായ അലിഫ് ഡിസൈനർ യൂണിഫോംസ് എം.ഡി കെ.എൻ ഫജറിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം . ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ കെ.എൻ ഫജർ യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ജീവകാരുണ്യ ,വിദ്യാഭ്യാസ രംഗങ്ങളിൽ യു.എ.ഇ യിൽ നിറ സാന്നിധ്യമാണ് കെ.എൻ ഫജ്ർ .നിഹാൽ കാസ്മി , നസ്‌മിയാ ഫജ്ർ എന്നിവർ മക്കളാണ്. ആധുനികവും നൂതനവുമായ സൗകര്യങ്ങളോടെ അജ്‌മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നൂറുകണക്കിന് പേർ തൊഴിൽ ചെയ്യുന്ന യു.എ.ഇ ലെ ഏറ്റവും വലിയ യൂണിഫോം നിർമാണ യൂണിറ്റ് കൂടിയാണ് അലിഫ് ഡിസൈനർ യൂണിഫോംസ്.