Gulf

ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോൾഡൻ വിസ; ഇഖ്ബാല്‍ മാര്‍ക്കോണിക്ക് സമ്മാനമായി ആടിനെ നൽകി ഫിറോസ്

Published

on

യുഎഇ: ഫൂഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ ഗോൾഡന് വിസ ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ ഫൂഡ് വ്ളോഗർ ആണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിൽ 7.38 മില്യൻ പേരാണ് ഇദ്ദേഹത്തിന് യൂട്യൂബ് സ്‌ക്രൈബേഴ്‌സ് ആയി ഉള്ളത്. ഭക്ഷണപ്രേമികൾക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ

ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിക്ക് സമ്മാനമായി ആടിനെയാണ് ഫിറോസ് നൽകിയത്. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുന്നത് . 10 വർഷത്തെ കാലാവധിയാണ് ഗോൾഡൻ വിസക്കുള്ളത്.

അഞ്ച്‌ വർഷം പ്രവാസിയായിരുന്നു ഫിറോസ് ചുട്ടിപ്പാറ. പിന്നീട് പ്രവാസം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് പോയി. സുഹൃത്തിൻ്റെ പിന്തുണയോടെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ഫിറോസിന്റെ പാലക്കാടൻ ശൈലിയിലെ സംസാരവും വ്യത്യസ്‌ത തരം പാചകം വന്നതോടെ ചാനൽ വളരെ പെട്ടെന്ന് തന്നെ ഹിറ്റായി. ഫുൾജാർ സോഡയിൽ നിന്നും തുടങ്ങി, ജയിലർ ചിക്കൻ വരെ എത്തി. ഇരുനൂറോളം വീഡിയോകൾ നിലവിലുണ്ട്‌. ഭൂരിഭാഗം വീഡിയകൾക്കും വലിയ കാഴ്ചക്കാരാണ്. 54 മില്യൺ വ്യൂവേഴ്‌സുള്ള വീഡിയോകൾ ഉണ്ട്.

ഇന്ത്യക്ക് പുറമെ വിവിധ രാജ്യങ്ങളിൽ പോയി പല തരത്തിലുള്ള ഭക്ഷണങ്ങൾ പാചകം ചെയ്തു അദ്ദേഹം വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.ഇന്തോനേഷ്യ, തായ്‌ലന്റ്‌, യുഎഇ എന്നിവിടങ്ങളിൽ എത്തി വിവിധ പാചക രീതി നടത്തി. ഒട്ടകത്തിൻ്റെ ഇറച്ചി കൊണ്ടുള്ള വിഭവങ്ങൾ, പെരുമ്പാമ്പ് ഗ്രിൽ, 100 കിലോ മുതല ഗ്രിൽ തുടങ്ങിയ എല്ലാം ഹിറ്റായ സംഭവങ്ങൾ ആണ്. ഔട്ട്‌ ഡോർ പാചകം ആണ് കൂടുതൽ ആയി ചെയ്യുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കാഴ്‌ചക്കാരാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം വിസക്കായി അപേക്ഷിച്ചത്. വിസ ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version