U.A.E

യുഎഇ വിമാനക്കൂലി 30% കുറഞ്ഞു; അവധി ദിവസങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നു

Published

on

ദുബായ്: വേനലവധിക്കാലത്തെ തിരക്ക് അവസാനിച്ചതോടെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാക്കൂലി 30 ശതമാനം കുറഞ്ഞു. യുഎഇ നിവാസികളില്‍ ബഹുഭൂരിപക്ഷവും ചൂട് ശക്തമായ കാലവും സ്‌കൂള്‍ അവധിക്കാലവും പരിഗണിച്ച് കഴിഞ്ഞ മാസം വേനലവധിക്ക് അനുസൃതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതോടെ ടിക്കറ്റ് നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.

ഓഗസ്റ്റ് മാസമായതോടെ അവധിക്കാല പാക്കേജുകളുടെയും വില കുറഞ്ഞതായി ടിക്കറ്റിങ് മേഖലയിലുള്ളവര്‍ പറഞ്ഞു. ഇഷ്ടപ്പെടുന്ന നാടുകളിലേക്ക് ടൂറിസ്റ്റ് യാത്രകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത് യുഎഇയിലുള്ളവര്‍ക്ക് അവരുടെ അവധിക്കാലം കൂട്ടാന്‍ പ്രാപ്തരാക്കും. ആവശ്യപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് താങ്ങാനാവുന്ന യാത്രാ പാക്കേജുകളുമായി വിമാനകമ്പനികള്‍ മല്‍സരിക്കുകയാണ്.

അഞ്ചോ ആറോ ദിവസത്തെ ടൂറിസ്റ്റ് പാക്കേജിന് ഒരാള്‍ക്ക് ശരാശരി 3,500 ദിര്‍ഹം മുതല്‍ 4,500 ദിര്‍ഹം വരെയാണ് വരുന്നത്. ചെലവ് കുറഞ്ഞതോടെ ചിലര്‍ അവരുടെ യാത്രകള്‍ 10 ദിവസത്തേക്ക് കൂടി നീട്ടുന്നു. 3,000 ദിര്‍ഹം മുതല്‍ 3,500 ദിര്‍ഹം വരെ വിലയുള്ള പാക്കേജുകള്‍ക്ക് ആവശ്യക്കാരേറെയാണ്.

വേനലവധിക്കാലത്തിന്റെ ആദ്യത്തില്‍ സ്വന്തം നാട്ടിലേക്ക് പോയവര്‍ ഇപ്പോള്‍ മടങ്ങിയെത്തുന്നുണ്ട്. ഇരില്‍ പലരും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കുട്ടികളുമായി മറ്റൊരു ചെറിയ യാത്രകള്‍ ആസൂത്രണം ചെയ്യുന്നു. ബാങ്കോക്ക്, ജോര്‍ജിയ, ബാക്കു, സലാല, അബ, അല്‍ഉല തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങള്‍ക്കും വിസ ഓണ്‍ അറൈവല്‍ രാജ്യങ്ങള്‍ക്കും വലിയ ഡിമാന്‍ഡുണ്ട്. ഇവിടേക്ക് വണ്‍ വേ ആണെങ്കിലും ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്.

കഴിഞ്ഞ മാസം ആദ്യത്തില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലായിരുന്ന നിരക്ക് ജൂലൈ 15നു ശേഷമാണ് കുറഞ്ഞുതുടങ്ങിയത്. ഇനി ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 10 വരെ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. ആഗസ്ത് 29ന് ഓണമാണ്. ആ സമയത്ത് സ്‌കൂളുകളും വീണ്ടും തുറക്കുന്നതിനാല്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് യുഎഇയിലേക്കുള്ള ഇന്‍ബൗണ്ട് തിരക്ക് വര്‍ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version