Gulf

യുഎഇയിൽ 90 ദിവസത്തെ വിസിറ്റിങ്ങ് വിസ അനുവദിച്ചു തുടങ്ങി

Published

on

ദുബായ്: റസിഡന്റ് വീസയുള്ളവർക്ക് കുടുംബത്തെ കൊണ്ടുവരാൻ 3 മാസ സന്ദർശക വിസ ലഭിക്കും. താമസ വിസയുള്ളവർക്ക് 3 മാസ വിസയിൽ സുഹൃത്തുക്കളെയും കൊണ്ടുവരാം. ഇതിനായി റസിഡന്റ് വീസയുള്ളവർ 1000 ദിർഹം നിക്ഷേപമായി നൽകണം. ഈ പണം തിരികെ ലഭിക്കും. 3 മാസ വീസ വേണമെന്നുള്ളവർ ജിഡിആർഎഫ്എ വെബ്സൈറ്റിലോ ആമർ ടൈപ്പിങ് സെന്റർ വഴിയോ നേരിട്ട് അപേക്ഷ നൽകണം.

ട്രാവൽ ഏജൻസി വഴിയുള്ള അപേക്ഷകളിൽ 3 മാസ വീസ ലഭിക്കുന്നില്ലെന്ന് ഏജൻസികൾ പറഞ്ഞു. ജിഡിആർഎഫ്എ വെബ്സൈറ്റ് വഴി ബിസിനസ് പെർമിറ്റ്, തൊഴിൽ തേടാനുള്ള എൻട്രി പെർമിറ്റ്, ഗ്രീൻ വീസ നടപടികൾക്കുള്ള എൻട്രി പെർമിറ്റ്, രോഗികളെ അനുഗമിക്കാനുള്ള പെർമിറ്റ് എന്നിവയ്ക്ക് നേരിട്ട് അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version