റിയാദ്: രാജ്യദ്രോഹ കുറ്റത്തിന് സൗദി അറേബ്യയില്‍ രണ്ട് സൈനികരുടെ വധശിക്ഷ നടപ്പാക്കിതയാതി ദേശീയ വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യദ്രോഹ കുറ്റത്തിന് പുറമേ ദേശീയ താല്‍പര്യങ്ങളും സൈനിക അന്തസും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു.
പൈലറ്റ്, സര്‍ജന്റ് മേജര്‍ റാങ്കുകളിലുള്ള രണ്ട് ഓഫീസര്‍മാരെയാണ് പ്രതിരോധ മന്ത്രാലയം വിചാരണ നടത്തി ശിക്ഷിച്ചത്. 2017ലാണ് ഇരുവരെയും അറസ്റ്റ ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ എല്ലാ തെളിവുകളും ഹാജരാക്കി നിയുക്ത കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
രാജ്യദ്രോഹവും മറ്റ് കുറ്റങ്ങളും തെളിയിക്കപ്പെട്ടതോടെ സൈനിക കോടതി വധശിക്ഷവിധിച്ചു. വ്യാഴാഴ്ച രാവിലെ തായിഫില്‍ വെച്ച് ഇവരുടെ വധശിക്ഷ നടപ്പാക്കിയതായും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.