Gulf

ദുബായില്‍ സ്കൂളുകള്‍ക്ക് മൂന്ന് ആഴ്ചത്തെ അവധി; റമദാനിലെ അവധികൾ പ്രഖ്യാപിച്ചു\

Published

on

അബുദബി: റമദാൻ മാസത്തിലെ യുഎഇയിലെ സ്കൂളുകൾക്കുളള അവധി പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചിൽ മൂന്ന് ആഴ്ച സ്കൂളുകൾക്ക് അവധിയായിരിക്കും. കൂടാതെ ഈദുൽ ഫിതർ അവധിയും ലഭിക്കും. റമദാൻ മാർച്ച് 12 ന് ആരംഭിക്കുമെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടർ വ്യക്തമാക്കി.

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ അവധിയായിരിക്കും. ഈദുൽ ഫിതർ ഏപ്രിൽ 10 ന് ആവാനാണ് സാധ്യത. അതുകൊണ്ട് ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 12 വെള്ളി വരെ ദുബായിയിൽ അവധി ദിനമാകാൻ സാധ്യതയുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ദുബായിയിലെ ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂളിൽ വാർഷിക പരീക്ഷകൾ മാർച്ച് 14 നകം അവസാനിക്കുമെന്ന് പ്രിൻസിപ്പൾ മുഹമ്മദലി കോട്ടക്കുളം അറിയിച്ചു. 2024-25 പുതിയ അധ്യയന വർഷം 2024 ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്നും പ്രിൻസിപ്പൾ പറഞ്ഞു.

‘ഞങ്ങളുടെ പ്രീകെജി മുതൽ ഗ്രേഡ് 8 വരെയുള്ള വിദ്യാർത്ഥികളുടെ അവസാന പ്രവൃത്തി ദിനം മാർച്ച് 18 ആണ്, അത് അവരുടെ അവസാന പരീക്ഷകളോട് കൂടിയാണ് അവസാനിക്കുന്നത്, ഗ്രേഡ് 9, 11 വിദ്യാർത്ഥികൾക്ക് മാർച്ച് 22 വരെ സ്കൂൾ തുടരും,’ ക്രെഡൻസ് ഹൈസ്‌കൂൾ സിഇഒ-പ്രിൻസിപ്പൽ ദീപിക ഥാപ്പർ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version