ഷാർജ: ബീച്ച് ആസ്വാദിക്കാൻ വേണ്ടി സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. ഷാർജയിലെ അൽ ഹംറിയ, കൽബ, ഖോർഫുക്കാൻ എന്നീ മൂന്നു ബീച്ചുകളിലാണ് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നത്. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. സ്ത്രീകൾക്ക് ബിച്ച് ആസ്വദിക്കാൻ പ്രത്യേക ഇടം ഒരുക്കുകയാണ് ലക്ഷ്യം.
സ്വകാര്യത ഉറപ്പുവരുത്തി ബീച്ച് ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കൂടാതെ അൽ മദ മരുഭൂമിയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ മണൽ മൂടിയ ഗ്രാമം സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഷാർജ വാർത്താവിതരണ മന്ത്രാലയത്തിന്‍റെ ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലൂടെയാണ് സുൽത്താൻ പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചത്.