യുഎഇ: യുഎഇയിലേക്ക് എത്തുന്ന മറ്റു രാജ്യക്കാർക്ക് നിർദേശവുമായി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. രാജ്യത്തേക്ക് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കൾ ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവും പുതുതായി ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്.
നിയമം ലംഘിച്ച് ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചാൽ കർശന നിയമ നടപടി നേരിടേണ്ടി വരും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ യുഎഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നതും ശിക്ഷാർഹമാണ്. യാത്രക്ക് ഒരുങ്ങുമ്പോൾ ഇത്തരം സാധനങ്ങൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു. രാജ്യത്തേക്ക് കൊണ്ടുവരാൻ അനുമതിയില്ലാത്ത എന്തെങ്കിലും സാധനങ്ങൾ കൊണ്ടുവരണമെങ്കിൽ മുന്‍കൂട്ടി അനുമതി വാങ്ങണം. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസിൽ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെയും നടപടിയെടുക്കും.
നിരോധിത വസ്തുക്കള്‍ ഇവയാണ്
വ്യാജ കറന്‍സി, മതവിരുദ്ധ പ്രസിദ്ധീകരണങ്ങൾ കലാസൃഷ്ടികൾ, ചൂതാട്ട ഉപകരണങ്ങള്‍, ലഹരിമരുന്ന്, ലേസര്‍ പെന്‍, അപകടകരമായ മാലിന്യങ്ങള്‍, എന്നിവയാണ് നിരോധിത വസ്തുക്കള്‍.
നിയന്ത്രിത വസ്തുക്കള്‍ ഇവയാണ്
സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, മത്സ്യങ്ങള്‍, പടക്കങ്ങള്‍, വെടിമരുന്ന്, മരുന്നുകള്‍, ജീവനുള്ള മൃഗങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍, വയര്‍ലെസ് ഉപകരണങ്ങള്‍, ആല്‍ക്കഹോളിക് ഡ്രിങ്ക്‌സ്, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, കോസ്‌മെറ്റിക്‌സ്, ട്രാന്‍സ്മിഷന്‍,വാഹനങ്ങളുടെ പുതിയ ടയറുകള്‍, ആയുധങ്ങള്‍, ആണവോര്‍ജ ഉല്‍പ്പന്നങ്ങള്‍, തുടങ്ങിയ വസ്തുക്കൾ ആണ് നിയന്ത്രിത വസ്തുക്കളുടെ വിഭാഗത്തിൽപ്പെടുന്നത്.
ക്ഷേത്രനിര്‍മാണ പുരോഗതി ചർച്ചചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി
അബുദാബി: അബുദാബിയിൽ നിർമ്മിക്കുന്ന ഹിന്ദു ശിലാക്ഷേത്രമായ ബാപ്‌സ് മന്ദിറിന്‍റെ നിര്‍മാണ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ചനടത്തി. ബാപ്‌സ് ഹിന്ദു മന്ദിറിന്‍റെ മേധാവി സ്വാമി ബ്രഹ്‌മവിഹാരി ദാസിനോടാണ് പ്രധാനമന്ത്രി നിര്‍മാണപുരോഗതിയെക്കുറിച്ച് ചർച്ച നടത്തിയത്. 2024 ഫെബ്രുവരി 14ന് നടക്കുന്ന ക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകളും മോദി ചർച്ച ചെയ്തു. ഡൽഹിയിൽ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച
ക്ഷേത്രനിര്‍മാണ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി കേട്ടിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു നിന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന പുരോഹിതരെയും സന്നദ്ധപ്രവര്‍ത്തകരെയും മോദി അഭിനന്ദനം അറിയിച്ചു. അബുദാബി- ദുബായ് ഹൈവേക്ക് സമീപം 27 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.