Entertainment

ഈ ‘ആവേശം’ ഉടനേയെങ്ങും നിൽക്കില്ല; 17-ാം ദിവസവും രംഗയുടെ ജാഡ കാണാൻ ഹൗസ് ഫുൾ, ബി ഓ കളക്ഷൻ

Published

on

ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിതു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 100 കോടി കടന്നിട്ടും ഹൗസ് ഫുള്ളോടെ മുന്നേറുകയാണ്. 17-ാം ദിവസവും പിന്നിടുമ്പോൾ ചിത്രം 61കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയിരിക്കുന്നത്.

സാക്നിൽക്കിന്റെ കണക്ക് പ്രകാരം 17-ാം ദിവസത്തിൽ മാത്രം 3.60 കോടിയാണ് ആവേശത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. കഴിഞ്ഞ ദിവസം 52.51% ഒക്യുപൻസി നിരക്ക് ചിത്രം നിലനിർത്തിയിട്ടുണ്ട്. മോണിംഗ് , മാറ്റിനി, ഫസ്റ്റ് ഷോകളിലാണ് കാണികളുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്നത്. ഇത് 63.97% ആയി ഉയർത്താൻ സഹായകമായിട്ടുണ്ട്. അതേസമയം ആവേശ തരംഗം സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല.

സിനിമയിലെ പാട്ടുകൾ ഒരു ഭാഗത്ത് ട്രെൻഡാകുമ്പോൾ രംഗയുടെ സ്റ്റൈലും എടാ മോനേ എന്ന ഡയലോഗുമാണ് മറ്റോരു വശത്ത് വൈറലാകുന്നത്. വിഷു റിലീസായാണ് ആവേശം തിയേറ്ററുകളിലെത്തിയത്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. അതേസമയം, ജിതു മാധവന്‍ ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തില്‍ ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version