Gulf

ഈ പൂച്ച പുലിയാണ്; അക്രമ സ്വഭാവി, പത്തടി ഉയരത്തിൽ ചാടും

Published

on

ഫുജൈറ: കഴിഞ്ഞ ദിവസം ഒരു പ്രത്യേകതരം മൃഗം നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു. ഫുജൈറയിലെ മസാഫിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു അത്. വീഡിയോയിൽ കാണുന്ന മൃഗം ഏതാണെന്ന് സംശയങ്ങളും ചോദ്യങ്ങളും ഉയർന്ന് വന്നിരുന്നു. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ തന്നെ ഈ മൃഗത്തെ കുറിച്ച് കൂടുതൽ വിവരങ്ങളുമായി ഫുജൈറ എൻവയോൺമെൻ്റ് ഡിപ്പാർട്ട്മെൻ്റ് രം​ഗത്തെത്തി.

ഈ മൃഗത്തെ അൽ വാഷ്ക് എന്നാണ് അതോറിറ്റി വിളിക്കുന്നത്. കരാക്കൽ എന്ന പേരിലും അറിയപ്പെടുന്നു. ലേസ് എന്ന കാട്ടുപൂച്ച വിഭാ​ഗത്തിൽപ്പെട്ട മൃ​ഗമാണിത്. വേട്ടയാടാൻ പ്രത്യേക കഴിവുകൾ ഈ ജീവിക്കുണ്ട്. കൂടാതെ 10 അടി ഉയരത്തിൽ ചാടാനും സാധിക്കും. വേട്ട മൃ​ഗമായതിനാൽ കുറച്ചധികം അക്രമ സ്വഭാവം കൂടുതലാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും എൻവയോൺമെൻ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചിട്ടുണ്ട്.

ആരെങ്കിലും ഈ പൂച്ചയെ പിടികൂടിയാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ കണ്ടാൽ സുരക്ഷിതമായ അകലം പാലിക്കാൻ ജനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു. വന്യമൃഗങ്ങളെയോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങളോ ഉണ്ടായാൽ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 800368-ൽ ബന്ധപ്പെടാൻ താമസക്കാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version