Gulf

ലോകത്തിലെ ഏറ്റവും വലിയ പുസ്തക വില്‍പന മേള ദുബായില്‍ തിരിച്ചെത്തി

Published

on

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വില്‍പന മേളയായ ‘ബിഗ് ബാഡ് വുള്‍ഫ്’ വീണ്ടും ദുബായില്‍. ഇത് അഞ്ചാം തവണയാണ് മേള യുഎഇയില്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 1 വെള്ളിയാഴ്ച ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജസില്‍ വില്‍പന ആരംഭിച്ചു.

പുസ്തകങ്ങള്‍ക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കുന്നുവെന്നതാണ് മേളയുടെ പ്രത്യേകത. മാര്‍ച്ച് 10 ഞായറാഴ്ച വരെയാണ് പുസ്തക വില്‍പന. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും.

രണ്ട് ദശലക്ഷത്തിലധികം പുസ്തകങ്ങള്‍ 75 ശതമാനം വരെ കിഴിവോടെ വാങ്ങാന്‍ ലഭ്യമാണ്. ആയിരക്കണക്കിന് എഴുത്തുകാരുടെ രണ്ട് ദശലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ബിസിനസ്, കല, ഡിസൈന്‍ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും പാചകപുസ്തകങ്ങളും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കുമുള്ളവ ഗ്രന്ഥശേഖരത്തിലുണ്ട്.

ബുക് എക്‌സസ് (BookXcess) സ്ഥാപകരായ ആന്‍ഡ്രൂ യാപ്പും ജാക്വലിന്‍ എന്‍ജിയും ചേര്‍ന്ന് 2009ല്‍ സ്ഥാപിച്ചതാണ് ബിഗ് ബാഡ് വുള്‍ഫ്. അന്താരാഷ്ട്ര തലത്തില്‍ വായനയും ഇംഗ്ലീഷ് സാക്ഷരതയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യ പുസ്തക മേള മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു.

പാകിസ്ഥാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, ശ്രീലങ്ക, തായ്വാന്‍, യുഎഇ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങളിലെ 37 നഗരങ്ങളില്‍ ബിഗ് ബാഡ് വുള്‍ഫ് പുസ്തക മേള സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version