അബുദാബി: നിരവധി തവണ സ്ത്രീയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. നിരവധി തവണ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയതിനെ തുടർന്ന് സ്ത്രീക്കുണ്ടായ മാന നഷ്ടത്തിനാണ് 5,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. അബുദാബി ഫാമിലി, സിവിൽ, അഡ്‌മിനിസ്‌ട്രേറ്റീവ് കേസുകൾക്കായുള്ള കോടതിയുടേതാണ് ഉത്തരവ്.