ഒമാൻ: റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനം ഓടിച്ച് അതിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കെുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വെെറലായി. തുടർന്ന് പോലീസ് അന്വേഷണം നടത്തി. ദഖിലിയ ഗവർണറേറ്റിൽ ആണ് സംഭവം നടന്നത്. ഒമാൻ റോയൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം, മറ്റൊരു കേസിൽ ഒരു വിദേശ വനിതയെ മോഷണ കുറ്റത്തിൽ ഒമാൻ റോയൽ പോലീസ് അറസ്റ്റ് ചെയ്തു.
വീടുകളിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു വിദേശ വനിതയെ കഴഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മസ്കറ്റ് ഗവർണറേറ്റിലെ നിരവധി വീടുകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഏഷ്യന് പൗരത്വമുള്ള യുവതിയാണ് എന്ന് റിപ്പോർട്ട് മാത്രമാണ് പുറത്തുവരുന്നത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.