Gulf

ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടാനാവില്ലെന്ന കേന്ദ്രസർക്കാറിൻ്റെ പ്രസ്താവന പ്രതിഷേധാർഹം; പുന്നക്കൻ മുഹമ്മദലി

Published

on

ദുബായ്: ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാറിൻ്റെ പ്രസ്താവന പ്രതിഷേധാർഹവും അപലനീയവുമാണെന്ന് സാമൂഹ്യ, രാഷ്ടീയ പ്രവർത്തകനും ചിരന്തന പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലി.

ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസികളും,മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നുവെങ്കിലും അതിനൊന്നും യാതൊരു വിലയും കൽപ്പിക്കാതെ വിമാന കമ്പനിക്ക് അനുകൂലമായി നിൽക്കുന്ന മന്ത്രിക്കെതിരെ കേരളത്തിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, ഇപ്പോഴത്തെ നിരക്ക് കൂടാൻ യാത്രക്കാരുടെ തിരക്കും വിമാന ഇന്ധനവില വർധനയും കാരണമാണെന്ന കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായം അ0ങ്ങീകരിക്കാനാവില്ലെന്നും, ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ ഗൾഫിൽ നിന്നും പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പെടുത്താൻ അനുവാദം ചോദിച്ചിട്ട് പോലും അനുവദിക്കാത്ത മന്ത്രിയുടെ നിലപാട് കേരളത്തോടുള്ള അവഗണനയാണെന്നും ഇതിനെതിരെ ശക്തമായി പ്രവാസികൾ പ്രതികരിക്കണമെന്ന് പുന്നക്കൻ മുഹമ്മദലി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version