World

ട്രെയിൻ പാളം തെറ്റി; 28 മരണം, നിരവധിപ്പേർക്ക് പരിക്ക്; അപകടം പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ

Published

on

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ 28 പേർ മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസ് സിന്ധ് പ്രവിശ്യയ്ക്ക് സമീപം സഹാറ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.

‘ഇത് വളരെ വലിയ അപകടമാണ്’ റെയിൽവേ മന്ത്രി ഖവാജ സാദ് റഫീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 28 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം വളരെയധികമാണ്. അപകടം നടക്കുന്ന സമയത്ത് ആയിരത്തിലധികം ആളുകൾ ട്രെയിനിലുണ്ടായിരുന്നെന്നും റെയിൽ മന്ത്രി കൂട്ടിച്ചേർത്തു.

ട്രെയിനിന്‍റെ എട്ട് കോച്ചുകൾ പാളം തെറ്റി മറിഞ്ഞെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. ‘രണ്ട് കാരണങ്ങൾക്കാണ് സാധ്യത. ഒന്നാമത്തേത് സാങ്കേതിക തകരാറാകം, അല്ലെങ്കിൽ പ്രശ്നം സൃഷ്ടിക്കപ്പെട്ടതാം. കാരണമെന്താണെന്ന് ഞങ്ങൾ അന്വേഷിക്കും.’ റെയിൽവേ മന്ത്രി പറഞ്ഞു.

അപകടത്തിന് പിന്നാലെ സമീപത്തെ ആശുപത്രികളൽ എമർജൻസി പ്രോട്ടോക്കോൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. തലകീഴായി മറിഞ്ഞ കോച്ചുകളിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version