Gulf

പരിശോധന ശക്തം, സാധാരണക്കാരനും പെട്ടുപോകുന്ന അവസ്ഥ; നാട്ടില്‍ നിന്ന് സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

Published

on

റിയാദ്: രാജ്യത്തേക്ക് എത്തുന്ന പ്രവാസികൾക്ക് കൂടുതൽ നിർദേശങ്ങളുമായി അധികൃതർ രംഗത്ത്. മയക്കുമരുന്നുകേസുകളിൽ സൗദിയിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടൂന്നു. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്. മയക്കുമരുന്ന് രാജ്യത്ത് നിന്നും പൂർണ്ണമായും തുടച്ചു നീക്കാനാണ് സൗദി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി കർശന പരിശോധനയാണ് നടത്തുന്നത്. റെയ്ഡുകളിൽ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുകയാണ്. സൗദിയിൽ നിരേധിച്ച മരുന്നുകളുമായി നിരവധി പേരാണ് രാജ്യത്ത് ഓരോ ദിവസവും എത്തുന്നത്. പലർക്കും ഏത് മരുന്നുകളാണ് രാജ്യത്തേക്ക് കൊണ്ടുവരേണ്ടത് എന്ന കാര്യം ഇപ്പോഴും അറിയില്ല. ഈ അറിവില്ലായ്മയാണ് പലരേയും കേസിൽപ്പെടുത്തുന്നത്. ഒരു ഗുളിക കൈയ്യിൽ വെച്ചതിന്‍റെ പേരിൽ പോലും പിടിയിലായി ജയിലിൽ കിടക്കുന്നുണ്ട്.

നാല് വർഷം മുമ്പ് നടത്തിയ ബൈപാസ് സർജറിക്ക് ശേഷം കഴിക്കുന്ന ഗുളികളുമായി നാട്ടിൽ നിന്നും ബുറൈദയിൽ എത്തിയ മലയാളിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുളിക കൊണ്ടുവന്നയാളേയും ആർക്ക് വേണ്ടിയാണോ കൊണ്ടുവന്നത് അവരേയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അതുപേലെ ഹോമിയോ ഗുളികളുമായി പിടിക്കപ്പെട്ട കായകുളം സ്വദേശിയും ഇപ്പോഴും ജയിലിൽ കിടക്കുന്നുണ്ട്. സ്ഥിരമായി മരുന്നു കഴിച്ചാൽ അസുഖം പൂർണ്ണമായും മാറും അതിനാൽ ഒരു വലിയ അളവിൽ ഹോമിയോ ഗുളികകൾ ഇദ്ദേഹം കൊണ്ടുവരുകയായിരുന്നു.

80 ഓളം മലയാളികൾ ഇത്തരത്തിലുള്ള കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്. ഡിപ്രഷന് കഴിക്കുന്ന ഗുളികയുമായി എത്തിയ മലയാളി ഇത്തരത്തിൽ പിടിയിലായിരുന്നു. കർശന പരിശോധനയാണ് ഇപ്പോൾ സൗദിയിലേക്ക് വരുമ്പോൾ നടത്തുന്നത്. ചെറിയ അസുഖങ്ങൾക്ക് പോലും സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് ഇതിൽപ്പെടന്നത്. ഇങ്ങനെ പിടിക്കപ്പെട്ടവരെക്കുറിച്ച് ഇന്ത്യൻ എംബസിക്ക് വിവരം ലഭിക്കും. പിന്നീട് കുടുംബം എംബസിയുടെ സഹായം തേടും. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള വിവരങ്ങളുമായി അധികൃതർക്ക് എംബസി കത്തെഴുതണം. അങ്ങനെയാണ് ഇവരെ മോചിപ്പിക്കാനുള്ള സാധാരണ നടപടി. പിന്നീട് വ്യക്തമായ അന്വേഷണം നടത്തും. സത്യം തെളിഞ്ഞാൽ പൂർണ്ണമായും കേസിൽ നിന്നും രക്ഷപ്പെടും. പലപ്പോഴും ഇത്തരത്തിലുള്ള പ്രക്രിയക്ക് മാസങ്ങൾ വേണ്ടിവരും.

സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരങ്ങൾ എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് നോക്കി മാത്രം മരുന്നുകൾ കൊണ്ടുവരുക. പല സാധാരണക്കാർക്കും ഈ സംഭവം വലിയ രീതിയിൽ പിടിക്കിട്ടിയിട്ടില്ല. ആരോഗ്യമേഖലയിലുള്ളവരോ സാമൂഹിക പ്രവർത്തകരോ ഇടപെട്ട് വെബ്സെെറ്റിലുള്ള വിവരങ്ങൾ കുറച്ചുക്കൂടി ലളിതമാക്കിയാൽ സാധാരണക്കാർക്ക് മനസ്സിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version