മക്ക: മക്കയിലും മദീനയിലും എത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ല. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്കാരുടെ ക്രമം നിലനിർത്തുന്നതിനും ഇവിടെ എത്തുന്ന സന്ദർശകർക്ക് ആശ്വാസം നൽകുന്നതിനും ആണ് ഇത്തരത്തിലൊരു തീരുമാനം കൊണ്ടു വന്നിരിക്കുന്നതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
മക്ക മദീന പള്ളിയിലെ മുറ്റങ്ങളിൽ നിരവധി പേർ കിടക്കുന്നത് കാണുന്നു. പലപ്പോഴും ഇത് വലിയ അപകടത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉള്ളത്. കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ പരസ്പരം കൂട്ടിമുട്ടിയാണ് അപകട സാധ്യതയെന്നാണ് അധികൃതർ വിലയിരുത്തുന്നത്. സംസം വെളളം കൊണ്ടുപോകുന്നതിനും, പരിസരം വൃത്തിയാക്കുന്നതിനും വേണ്ടി ഉന്തുവണ്ടികൾ ഇതുലൂടെയെല്ലാം സഞ്ചരിക്കും. അവിടെ കിടക്കുകയാണെങ്കിലും അപകടം സംഭവിക്കാൻ സാധ്യത കൂടുതൽ ആണെന്നാണ് അധികൃതർ പറയുന്നു.
ആളുകൾക്ക് നടക്കാനുള്ള പാതകൾ, വണ്ടികൾ പോകാനുള്ള പാതകൾ, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകൾ തുടങ്ങിയ രീതിയിൽ ആണ് ഇവിടെ പാതകൾ തരംതിരിച്ചിരിക്കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലും കിടത്തങ്ങൾ നിരോധിച്ചിരിക്കുന്നു എന്നും, പൂർണ്ണമായും ഈ സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.