Kerala

കേന്ദ്രം കേരളത്തില്‍ വികസനമുരടിപ്പ് ഉണ്ടാക്കുന്നു; ജനസ്വാധീനം കുറക്കാനുള്ള ശ്രമമെന്ന് ഇ പി ജയരാജന്‍

Published

on

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ വികസനത്തില്‍ മുരടിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇതിനെതിരെ കോണ്‍ഗ്രസോ യുഡിഎഫോ മുന്നോട്ട് വരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനസ്വാധീനം കുറക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കെ ഫോണിന് എതിരെ വി ഡി സതീശന്‍ കേസിന് പോയത് വന്‍കിട കമ്പനികളെ സഹായിക്കാന്‍ ആണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. സതീശന് ഇപ്പോള്‍ ആളാകണം. കോടതിയില്‍ നിന്നും ലഭിച്ചത് കനത്ത പ്രഹരമാണ്. പഴയ കോടതി വ്യവഹാരികളെപോലെയാകാന്‍ വി ഡി സതീശന്‍ പുറപ്പെടരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവിന് എതിരായ ഇ ഡി ആരോപണത്തെയും മുന്‍ മന്ത്രി തള്ളി. രാജീവ് തൃശ്ശൂര്‍ ജില്ലക്കാരനാണ്. ലോണിന് പറയുന്നത് അത്ര വലിയ കുറ്റമല്ല. ആളുകളെ കളങ്കപ്പെടുത്തുന്ന വാര്‍ത്ത കൊടുക്കരുതെന്നും ഇ പി ജയരാജന്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version